പൊളിഞ്ഞു വീഴാറായ കുമ്പള പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് ഡിവൈഎഫ്‌ഐ വളഞ്ഞു
Sep 11, 2015, 14:30 IST
കുമ്പള: (www.kasargodvartha.com 11/09/2015) പൊളിഞ്ഞു വീഴാറായ കുമ്പള പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് കെട്ടിടം ഉടന്‍പൊളിച്ചുമാറ്റി ജനങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കുമ്പള ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കെട്ടിടം വളഞ്ഞു. ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും ഉടന്‍പൊളിച്ചു നീക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെട്ടിടവിഭാഗം എഞ്ചിനീയര്‍ 2013ല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ മുന്നറിയിപ്പ് പൂഴ്ത്തികൊണ്ട് ജനങ്ങളുടെ ജീവന് പുല്ലു വില കല്‍പിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി.
കെട്ടിടം പൊളിഞ്ഞു വീണ് ജീവാപായം ഉണ്ടായാല്‍ അതിനുത്തരവാദി കച്ചവടക്കാരായിരിക്കുമെന്നുപറഞ്ഞ് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനാണ് പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നത്. യുഡിഎഫ് നേതൃത്വത്തിലുള്ള കുമ്പള പഞ്ചായത്ത് ഭരണ സമിതി അഴിമതിയിലും മാഫിയ പ്രവര്‍ത്തനത്തിലും മുഴുകിയിരിക്കുകയാണ്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പെടെ നിരവധിയാളുകള്‍ ദിവസേന ബസ് കാത്തുനില്‍കുന്ന കുമ്പള ബസ് സ്റ്റാന്‍ഡ് കെട്ടിടം ആയിരക്കണക്കിനാളുകളുടെ ജീവനുഭീഷണി ഉയര്‍ത്തുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കേണ്ട പഞ്ചായത്തിലെ പ്രതിപക്ഷമായ ബിജെപി, യുഡിഎഫുമായി ഒത്തുകളിച്ചു അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുവെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.
ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. രഘുദേവന്‍ മാസ്റ്റര്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സി.എ സുബൈര്‍ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു.

Keywords : Kasaragod, Kumbala, DYFI, Protest, Bus stand, Panchayath.