ചെങ്കള പഞ്ചായത്ത് ഓഫീസിലേക്ക് യുവജന മാര്‍ച്ച് നടത്തി
Oct 30, 2013, 19:05 IST
കാസര്‍കോട്: ചെങ്കള പഞ്ചായത്ത് ചെര്‍ക്കളയില്‍ ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ് പ്രവര്‍ത്തനമാരംഭിച്ച് ഏഴ് വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാരിനും പഞ്ചായത്തിനും ലഭിക്കേണ്ട നികുതി ഈടാക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിലും ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ് സ്വകാര്യവ്യക്തിയുടെ സ്വത്താക്കി മാറ്റാമുള്ള ഭരണകക്ഷിയുടേയും കരാറുകാരന്റേയും നീക്കത്തില്‍ പ്രതിഷേധിച്ചും ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെങ്കള പഞ്ചായത്തിലേക്ക് യുവജന മാര്‍ച്ച് നടത്തി.
മുസ്ലീം ലീഗ് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതിയുടേയും കരാറുകാരന്റേയും നേതൃത്വത്തില്‍ വന്‍ നികുതി വെട്ടിപ്പാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷമായി നികുതി ഈടാക്കാതെ വന്‍ അഴിമതി നടത്തിയ കുറ്റക്കാര്‍ക്കെതിരെയും ബസ്റ്റാന്‍ഡില്‍ നിന്നും മലിനജലവും മാലിന്യങ്ങളും തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് തള്ളുന്നതിനെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
രാവിലെ 10 മണിക്ക് ചെര്‍ക്കള ടൗണ്‍ കേന്ദ്രീകരിച്ച് ആരംഭിച്ച മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പി ശിവപ്രസാദ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍ സംസാരിച്ചു. ടി നിഷാന്ത് സ്വാഗതം പറഞ്ഞു. അനില്‍ ചെന്നിക്കര, മുഹമ്മദ്കുഞ്ഞി, അബ്ദുൽ ജലീല്‍, ഗിരീശന്‍, പ്രമോദ്കുമാര്‍, വരദരാജ്, രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: DYFI march to Chengala panchayat office, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions
Advertisement:
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752