ബദിയടുക്ക സി.എച്ച്.സിയിലേക്ക് ഡി.വൈ.എഫ്.ഐ ബഹുജന മാര്‍ച്ച് നടത്തി
Jun 24, 2015, 11:00 IST
ബദിയടുക്ക: (www.kasargodvartha.com 24/06/2015) ബദിയടുക്ക സി.എച്ച്.സിയുടെ ശോചനീയാവസ്ഥയ്ക്കും അധികൃതരുടെ അനാസ്ഥയ്ക്കുമെതിരെ ഡി.വൈ.എഫ്.ഐ ബദിയടുക്ക മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഹുജന മാര്‍ച്ച് അധികാരികള്‍ക്കെതിരെ താക്കീതായി. മഴക്കാല രോഗങ്ങള്‍ ഡെങ്കിപ്പനി ഉള്‍പെടെ നാട്ടില്‍ പടരുമ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ട ബദിയടുക്ക സി.എച്ച്്.സി ഉപകാരപ്രദമല്ലാതെ നോക്കുകുത്തിയായി നില്‍ക്കുന്നു. ഇത് ഇവിടുത്തെ രോഗികളോടുള്ള വെല്ലുവിളിയാണ്.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സി.എച്ച്.സിയോടുള്ള അവഗണനയാണ് ആശുപത്രിയുടെ ദയനീയാവസ്ഥയ്ക്ക് കാരണം. ഈ അടുത്ത് ഡെങ്കിപ്പനി മൂലം പെരഡാല കൊറഗ കോളനിയിലെ 33 കാരനായ ബാലകൃഷ്ണന്‍ മരണമടഞ്ഞപ്പോള്‍ ബന്ധുക്കള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ 1,000 രൂപ കൊടുത്ത് തൃപ്തിപ്പെടുത്തിയ സംഭവമാണ് ഉണ്ടായത്.
പട്ടിഗവര്‍ഗ വിഭാഗത്തിന് സര്‍ക്കാര്‍ പദ്ധതികള്‍ വകവരുത്തുന്നുണ്ടെങ്കിലും ഇവരുടെ കയ്യിലെത്താത്ത സംഭവമാണ് പെരഡാല കൊറഗ കോളനിയുടെ ദയനീയാവസ്ഥ ചൂണ്ടികാട്ടുന്നതെന്നും സമരക്കാര്‍ ആരോപിച്ചു. ഇതിനെതിരെയും പ്രതിഷേധം ശക്തമായി. ബാലകൃഷ്ണന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
അതേസമയം സമരത്തില്‍ കൊറഗ കോളനി നിവാസികള്‍ അണിനിരന്നത് ഏറെ ശ്രദ്ധേയമായി. പാര്‍ട്ടി ഓഫീസ് പരിസരത്തു നിന്നു തുടങ്ങിയ മാര്‍ച്ച് ടൗണ്‍ ചുറ്റി ബദിയടുക്ക സി.എച്ച്.സി മെയിന്‍ ഗേറ്റ് പരിസരത്തെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. സമരം ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാനം ചെയ്തു. മേഖലാ പ്രസിഡണ്ട് സുബൈര്‍ ബാപ്പാലിപ്പൊന അധ്യക്ഷത വഹിച്ചു.
സെക്രട്ടറി രഞ്ജിത്ത് പി. സ്വാഗതം പറഞ്ഞു. സി.പി.എം. ബദിയടുക്ക ലോക്കല്‍ സെക്രട്ടറി ജഗന്നാഥ ഷെട്ടി, നീര്‍ച്ചാല്‍ ലോക്കല്‍ സെക്രട്ടറി ശങ്കര സി.എച്ച്, മുന്‍ ലോക്കല്‍ സെക്രട്ടറി എം. ഗോപാലകൃഷ്ണന്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ സമരത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രി അടക്കമുള്ള ബന്ധപ്പെട്ട അധികാരികള്‍ക്ക് ഡി.വൈ.എഫ്.ഐ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഉയര്‍ത്തികാട്ടി നിവേദനം നല്‍കി.

Keywords : Badiyadukka, March, DYFI, Kasaragod, Kerala, Health, CHC.