ഉദുമയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് എട്ടിന് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച്
Feb 7, 2016, 11:00 IST
ഉദുമ: (www.kasargodvartha.com 07/02/2016) ഉദുമ പടിഞ്ഞാറിലെ ലളിത് റിസോര്‍ട്ടിലേക്ക് എട്ടിന് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച നടത്തും. റിസോര്‍ട്ടില്‍ നടക്കുന്ന തൊഴിലാളി പീഡനം അവസാനിപ്പിക്കുക, അന്യായമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് റിസോര്‍ട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
കടുത്ത തൊഴിലാളി വിരുദ്ധ സമീപനമാണ് റിസോര്‍ട്ട് മാനേജ്‌മെന്റ് സ്വീകരിച്ചുവരുന്നത്. യൂണിയന്‍ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തു എന്ന കാരണത്തിനാണ് തൊഴിലാളികളെ റിസോര്‍ട്ടില്‍ നിന്നും അന്യായമായി പിരിച്ചുവിട്ടതും ഉത്തരേന്ത്യയിലേക്കും മറ്റും സ്ഥലം മാറ്റിയതും. തുച്ഛമായ വേതനംമാത്രം നല്‍കി കടുത്ത തൊഴിലാളി ചൂഷണം നടത്തുന്ന മാനേജ്‌മെന്റിന്റെ നടപടിക്ക് എതിരെയാണ് തൊഴിലാളികള്‍ സംഘടിച്ചത്. ജില്ലാ കലക്ടറുടെയും ലേബര്‍ ഓഫീസറുടെയും നേതൃത്വത്തില്‍ രണ്ടുതവണ ചര്‍ച്ച നടത്തി തീരുമാനമെടുത്തിട്ടും അത് പാലിക്കാന്‍ തയ്യാറാകാതെ തൊഴിലാളികളെ വെല്ലുവിളിക്കുന്ന സമീപനമാണ് മാനേജ്‌മെണ്റ്റ് സ്വീകരിച്ചത്. തൊഴിലാളിസമരം ഒത്തുതീപ്പാക്കാനും തൊഴിലാളി പീഡനം അവസാനിപ്പിക്കാനും മാനേജ്‌മെന്റ് തയ്യാറായില്ലെങ്കില്‍ യുവജനങ്ങളെ അണിനിരത്തി റിസോര്‍ട്ടിലെക്ക് ഡിവൈഎഫ്‌ഐ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.
ഇതിന് മുന്നോടിയായാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് വൈകുന്നേരം മൂന്ന് മണിക്ക് ബേവൂരില്‍ കേന്ദ്രീകരിച്ച് ആരംഭിക്കും.
Keywords : Udma, DYFI, Protest, Kasaragod, Inauguration, Employees, Lalit Resort.