ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐയുടെ ഡിപ്പോ മാര്‍ച്ച്
Sep 21, 2013, 18:46 IST
കാസര്‍കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്.ടി.സിയെ സംരക്ഷിക്കുക, ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കെ.എസ്.ആര്.ടി.സി ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി.
യു.ഡി.എഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും നിക്ഷിപ്ത താത്പര്യങ്ങളുമാണ് കെ.എസ്.ആര്.ടി.സിയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചത്. വിവിധ ദേശസാല്‍കൃത റൂട്ടുകളില്‍ ജനങ്ങളുടെ ഏക പൊതുയാത്രാമാര്ഗമാണ് കെ.എസ്.ആര്.ടി.സി. കെ.എസ്.ആര്.ടി.സിയുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുന്നതിന് പകരം ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കാനും തൊഴിലാളികളെ പിരിച്ചുവിടാനും, പുതിയ നിയമനം നടത്താതിരിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ജനങ്ങളുടെ യാത്രാസൗകര്യം ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് സി.ഐ.ടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ രാജന് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ രാജ്മോഹന്‍ അധ്യക്ഷനായി. വി. പ്രകാശന്, കെ. രേവതി എന്നിവര്‍ സംസാരിച്ചു. കെ മണികണ്ഠന് സ്വാഗതം പറഞ്ഞു.
Keywords : Kasaragod, KSRTC, DYFI, March, Bus, Kerala, Schedule, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: