city-gold-ad-for-blogger
Aster MIMS 10/10/2023

Relief | റീബിൽഡ് വയനാട് ക്യാമ്പയിൻ: ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് 22,38,488 രൂപയുടെ സംഭാവന

DYFI Kanhangad handed over Money to Rebuild Wayanad Campaign
Photo: Balakrishnan Palakki
കാഞ്ഞങ്ങാട് പഴയ ബസ്റ്റാൻഡ് പരിസരത്ത് ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അതിജീവനത്തിന്റെ ചായക്കട ഏറെ ശ്രദ്ധ നേടിയിരുന്നു.

കാഞ്ഞങ്ങാട്: (KasargodVartha) വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീടുകൾ നിർമ്മിക്കുന്നതിനായി ഡി.വൈ.എഫ്.ഐ ആഹ്വാനം ചെയ്ത റീബിൽഡ് വയനാട് ക്യാമ്പയിനിൽ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി 22,38,488 രൂപ സംഭാവന ചെയ്തു.

അതിജീവനത്തിന്റെ ചായക്കട നടത്തിയും, ആക്രി പെറുക്കിയും, ബിരിയാണി, പായസം ചാലഞ്ചുകൾ സംഘടിപ്പിച്ചും മറ്റ് തൊഴിലുകൾ ചെയ്തും ആണ് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ഈ തുക സ്വരൂപിച്ചത്. വിവിധ ചാലഞ്ചുകളിലൂടെയും മറ്റ് സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിൽ നിന്നും സമാഹരിച്ച തുക ജില്ലാ കമ്മിറ്റിക്ക് കൈമാറി.

കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങിൽ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ്, പ്രസിഡണ്ട് വിപിൻ ബല്ലത്ത്, ട്രഷറർ അനീഷ് കുറുമ്പാലം, ജില്ലാ കമ്മിറ്റി അംഗം ഹരിത നാലപ്പാടം തുടങ്ങിയവരും മറ്റ് പ്രവർത്തകരും ചേർന്ന് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡണ്ട് ഷാലു മാത്യു, ട്രഷറർ കെ. സബീഷ് എന്നിവർക്ക് കൈമാറി.

റീബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി കാഞ്ഞങ്ങാട് പഴയ ബസ്‌സ്റ്റാൻഡ് പരിസരത്ത് ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അതിജീവനത്തിന്റെ ചായക്കട ഏറെ ശ്രദ്ധ നേടിയിരുന്നു.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia