city-gold-ad-for-blogger

വര്‍ഗീയ ശക്തികള്‍ക്കെതിരെ യുവസാഗരം തീര്‍ത്ത് ഡി വൈ എഫ് ഐ

കാസര്‍കോട്: (www.kasargodvartha.com 15/08/2016) വിടപറയുക വര്‍ഗീയതയോട്, അണിനിരക്കുക മതനിരപേക്ഷതയ്‌ക്കൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനസാഗരം വര്‍ഗീയ ശക്തികള്‍ക്ക് താക്കീതായി. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ജനസാഗരത്തിലേക്ക് ഒഴുകിയെത്തിയത്.

ഉച്ചമുതല്‍ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകരെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ കാസര്‍കോട്ടേക്ക് എത്തിയിരുന്നു. കാസര്‍കോട് ഗവ കോളജ് പരിസരത്ത് നിന്നും പ്രകടനമായി പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരം ചുറ്റി പി ബി ഗ്രൗണ്ടിലേക്ക് നീങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പ്രകടനത്തില്‍ അണിനിരന്നു. വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ യുവശക്തിയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു യുവസാഗരം.

അടുക്കു ംചിട്ടയോടും കൂടിയാണ് പ്രവര്‍ത്തകര്‍ യുവസാഗരത്തില്‍ അണിനിരന്നത്. സി പി എം നേതാവ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ യുവസാഗരം ഉദ്ഘാടനം ചെയ്തു. സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, പി കരുണാകരന്‍ എം പി, എം രാജഗോപാല്‍ എം എല്‍ എ, എ കെ നാരായണന്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ കുഞ്ഞിരാമന്‍, ടി വി ഗോവിന്ദന്‍, സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, പി ജനാര്‍ദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

പ്രകടനത്തിന് ഡി വൈ എഫ് ഐ നേതാക്കളായ ശിവജി വെള്ളിക്കോത്ത്, കെ സതീഷ്, പി എ സജിത്ത്, പി ശിവപ്രസാദ്, സി എ സുബൈര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗതാഗത തടസം ഒഴിവാക്കാന്‍ നഗരത്തില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു.

വര്‍ഗീയ ശക്തികള്‍ക്കെതിരെ യുവസാഗരം തീര്‍ത്ത് ഡി വൈ എഫ് ഐ



Keywords : DYFI, Programme, Kasaragod, Inauguration, Committee, Yuvasagaram, DYFI Independence day programme. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia