ലോക യുവജന സമ്മേളനത്തിലേക്ക് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന് ക്ഷണം; ഇന്ത്യന്‍ യുവത്വത്തെക്കുറിച്ച് മോസ്‌കോയില്‍ പ്രബന്ധം അവതരിപ്പിക്കും
Oct 4, 2017, 16:26 IST
കാസര്‍കോട്: (www.kasargodvartha.com 04.10.2017) റക്ഷ്യയില്‍ നടക്കുന്ന 19-ാമത് ലോക യുവജന- വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ ഡിവൈഎഫ്ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയും, സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ. മണികണ്ഠന് ക്ഷണം. ഒക്ടോബര്‍ 14 മുതല്‍ 22 വരെ മോസ്‌കോയിലെ ഒളിമ്പിക്സ് നഗരമായ സോച്ചിയിലാണ് സമ്മേളനം.
150 രാജ്യങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് നേതൃത്വം കൊടുക്കുന്നവരുടെ പാനലുകള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അവിടെ എടുക്കുന്ന തീരുമാനങ്ങള്‍ ലോക യൂവതയെ വികസനത്തിന്റെ നേര്‍പാതയിലേക്ക് കൊണ്ടു വരുന്നതിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായാണ് യുവജന ഉച്ചകോടിക്ക് മോസ്‌കോ നഗരം ഒരുങ്ങുന്നത്.
സി.പി.എം ജില്ലാ കമ്മിറ്റി അംഗവും, സംസ്ഥാന യുവജന കമ്മീഷന്‍ അംഗവുമാണ് കെ. മണികണ്ഠന്‍. ഡി.വൈ.എഫ്.ഐയിലൂടെ കേരളത്തിലും, ഇന്ത്യക്കകത്തും യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരിക്കണം മണികണ്ഠനെ യുവജന സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതെന്നാണ് നിഗമനം. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ ഉദുമ നിയമസഭാ മണ്ഡലത്തില്‍ മണികണ്ഠനെ മത്സരിപ്പിക്കാനും പാര്‍ട്ടിയില്‍ ആലോചന നടക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, DYFI, DYFI District secretary K.Manikantan will participate in World youth conference