മുഖ്യമന്ത്രിക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുക്കണം: ഡി.വൈ.എഫ്.ഐ
Aug 21, 2012, 15:56 IST
മുഖ്യമന്ത്രിക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുക്കണം: ഡി.വൈ.എഫ്.ഐ
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ക്യാന്‍സര്‍ രോഗി ബെള്ളൂര്‍ സരളിമൂലയിലെ ജാനു നായ്ക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ലിസ്റ്റില്‍ നിന്നും അര്‍ഹതപ്പെട്ട നിരവധി ആളുകളാണ് തഴയപ്പെട്ടിരിക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്മെന്റ് കാലത്ത് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപ് നടത്തി തയ്യാറാക്കിയ 4,000 ത്തോളം വരുന്ന ദുരിത ബാധിതരുടെ ലിസ്റ്റില്‍ നിന്നുമാണ് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ 99 ശതമാനം ആളുകളെയും ഒഴിവാക്കിയത്.
കേന്ദ്ര മനുഷ്യവകാശ കമ്മീഷന് പറഞ്ഞ നഷ്ടപരിഹാരം കൊടുക്കാന്‍ വേണ്ടി തയ്യാറാക്കിയ ലിസ്റ്റിലാണ് ഗവണ്മെന്റിന്റെ ഈ ക്രൂരത അരങ്ങേറിയത്. ആകെ 100ല്‍ താഴെ ആളുകള്‍ മാത്രമാണ് സഹായത്തിന് അര്‍ഹതയുള്ളൂവെന്നാണ് സര്‍ക്കാര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ പറയുന്നത്.
ബെള്ളൂര്‍ പഞ്ചായത്തില്‍ ദുരിതബാധിതരായിട്ടുള്ള 360 ആളുകളുടെ ലിസ്റ്റില്‍ നിന്നും ഒമ്പത് ആളുകള്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ ലിസ്റ്റില്‍ ജാനു നായ്ക്ക് ഉള്‍പ്പെടാത്തതിലുള്ള മനോവിഷമമാണ് ഇദ്ദേഹം ആത്മഹത്യ ചെയ്യാന്‍ കാരണം. അര്‍ഹരായിട്ടുള്ള നിരവധി ആളുകള്‍ ഇത്തരത്തില്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇത് പ്രതിഷേധാര്‍ഹമാണ്. ലിസ്റ്റ് പുനക്രമീകരിച്ച് അര്‍ഹതപ്പെട്ടവരെ മുഴുവന്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ എന്‍ഡോസള്‍ഫാന്‍ മേഖല ആത്മഹത്യകളുടെ കേന്ദ്രമായി മാറും. അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായി പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്ഥാവനയില്‍ പറഞ്ഞു.

Keywords: Endosulfan, Victim, Suicide, Case, Chief Minister, DYFI, Kasaragod