കെ എസ് ടി പി റോഡിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കണം: ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി
Jun 16, 2016, 10:36 IST
ഉദുമ: (www.kasargodvartha.com 16/06/2016) കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ മണ്ണിടിച്ചിലും ഡ്രൈനേജിന്റെ അപര്യാപ്തതയും ഉടന്‍ പരിഹരിക്കണമെന്ന് ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കരാറുകാരുടെ ആസൂത്രണക്കുറവാണു ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം.
പണി പൂര്‍ത്തിയായ മേഖലയില്‍ വേഗത നിയന്ത്രിക്കാനാവശ്യമായ സിഗ്‌നല്‍ സംവിധാനം ഇതുവരെയായും പ്രവര്‍ത്തന യോഗ്യമാക്കാത്തത് നിരവധി അപകടങ്ങള്‍ക്ക് കാരണമാവുകയാണ്. ഈ പ്രശ്‌നത്തില്‍ എത്രയും പെട്ടെന്ന് പരിഹാരങ്ങള്‍ ഉണ്ടാക്കി ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നടപടി വൈകിയാല്‍ ബ്ലോക്ക് കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ബ്ലോക്ക് സെക്രട്ടറി എ വി ശിവപ്രസാദ്, പ്രസിഡണ്ട് അനില്‍കുമാര്‍ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
Keywords : Kasaragod, Kanhangad, Road, DYFI, Udma, Committee, Meeting, KSTP.

Keywords : Kasaragod, Kanhangad, Road, DYFI, Udma, Committee, Meeting, KSTP.