കേന്ദ്ര സര്‍വകലാശാല നിയമനം യു.പി.എസ്.സിക്ക് വിടണം: ഡി.വൈ.എഫ്.ഐ
Oct 24, 2013, 17:00 IST
കാസര്‍കോട്: കേന്ദ്ര സര്‍വകലാശാല നിയമനം യുപിഎസ്‌സിക്ക് വിടണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഏറെ പ്രതീക്ഷയോടെയാണ് കാസര്‍കോട്ടെ ജനങ്ങള്‍ കേന്ദ്ര സര്‍വകലാശാലയെ ഉറ്റുനോക്കിയത്. ഉന്നത വിദ്യഭ്യാസ കേന്ദ്രം എന്നതിലുപരി ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു തൊഴില്‍ സാധ്യത കൂടിയായിരുന്നു കേന്ദ്ര സര്‍വകലാശാല.
എന്നാല്‍ പല തസ്തികകളിലും നടന്നിട്ടുള്ള നിയമനങ്ങള്‍ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞതാണ്. ഇന്റര്‍വ്യൂവിന് ഹാജരായ മികച്ച വിദ്യഭ്യാസ യോഗ്യതയുള്ളവരെ പോലും തഴഞ്ഞ് അടിസ്ഥാന വിദ്യഭ്യാസ യോഗ്യതാ മാനദണ്ഡം പോലും അട്ടിമറിച്ച് നിയമനങ്ങളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സ്ഥിതിയുണ്ടായി. സര്‍വകലാശാലയും അനുബന്ധ മെഡിക്കല്‍ കോളജും ജില്ലയില്‍ നിന്ന് കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് നിയമനങ്ങളിലെല്ലാം ജില്ലയിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വേണ്ടപ്പെട്ടവര്‍ക്ക് യോഗ്യതയില്‍ പോലും ഇളവ് നല്‍കി നിയമനം നല്‍കുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
വൈസ് ചാന്‍സിലറുടെ കാലാവധി തീരുന്നതിന് മുമ്പ് മുഴുവന്‍ തസ്തികകളിലും പിന്‍വാതിലിലൂടെ സ്ഥിരം നിയമനം നടത്താനാണ് ശ്രമം നടക്കുന്നത്. ഇപ്പോള്‍ നോണ്‍ ടീച്ചിംഗ് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചതും ഇത്തരത്തില്‍ അഴിമതിക്ക് ഇടയാക്കുന്നതാണ്. ഇത്തരം നിയമനങ്ങള്‍ തുടരാന്‍ ഡി.വൈ.എഫ്.എ അനുവദിക്കില്ല. നിയമനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും നിയമനങ്ങള്‍ മുഴുവന്‍ യു.പി.എസ്.സിക്ക് വിടണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Keywords : Kasaragod, University, DYFI, Kerala, VC, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.