ഡിവൈഎഫ്‌ഐ സമ്മേളനം കനത്ത പോലീസ് കാവലില്‍; അമ്പരന്ന് ജനം
Jun 19, 2018, 10:18 IST
അമ്പലത്തറ: (www.kasargodvartha.com 19.06.2018) കഴിഞ്ഞ ദിവസം പുല്ലൂര്‍ പടാങ്കോട്ട് ഡിവൈഎഫ്‌ഐ പുല്ലൂര്‍ വില്ലേജ് സമ്മേളനം നടന്നത് കനത്ത പോലീസ് കാവലില്‍. യൂണിറ്റ് സമ്മേളനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മാത്രം പങ്കെടുത്ത സമ്മേളനത്തിനാണ് വന്‍ പോലീസ് സുരക്ഷയൊരുക്കിയത്.
കഴിഞ്ഞ വര്‍ഷം കോട്ടപ്പാറയില്‍ നടന്ന ഡിവൈഎഫ്‌ഐ യുവജനപ്രതിരോധത്തിനും, കഴിഞ്ഞയാഴ്ച കരിന്തളം ചാമക്കുഴിയില്‍ നടന്ന ബിജെപി മേഖലാ സമ്മേളനവും സംഘര്‍ഷത്തിന് വഴിയൊരുക്കിയ സാഹചര്യത്തിലാണ് കോട്ടപ്പാറക്ക് സമീപത്ത് നടന്ന ഡിവൈഎഫ്‌ഐ വില്ലേജ് സമ്മേളനത്തിന് വന്‍ സുരക്ഷയൊരുക്കാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്.
കോട്ടപ്പാറയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ചതിനുള്ള സ്വാഭാവിക പ്രതികരണമാണ് ചാമക്കുഴിയില്‍ പ്രകടമായതെന്നായിരുന്നു സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി ടി കെ രവിയുടെ പ്രതികരണമുണ്ടായത്. അതുകൊണ്ടു തന്നെ കോട്ടപ്പാറക്ക് സമീപം നടക്കുന്ന ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ തിരിച്ചടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സമ്മേളനത്തിന് വന്‍ പോലീസ് സുരക്ഷ ഒരുക്കിയത്.
കോസ്റ്റല്‍ സിഐയുടെ നേതൃത്വത്തില്‍ മൂന്ന് എസ്‌ഐമാരും രണ്ടുവണ്ടി കെഎപി ബറ്റാലിയനും ഉള്‍പ്പെടെയുള്ള സായുധ പോലീസായിരുന്നു ഡിവൈഎഫ്‌ഐ സമ്മേളനത്തിന് സുരക്ഷയൊരുക്കിയത്. എന്നാല്‍ അപ്രതീക്ഷിതമായി വന്‍ പോലീസ് സേനയെ കണ്ട് നാട്ടുകാര്‍ ആദ്യം അമ്പരന്നു. പിന്നീടാണ് ഡിവൈഎഫ്‌ഐ സമ്മേളനത്തിന് സുരക്ഷയൊരുക്കാനാണ് കനത്ത പോലീസ് കാവലെന്ന് തിരിച്ചറിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, DYFI, Ambalathara, Conference, Police, DYFI Conference in police security
< !- START disable copy paste -->