city-gold-ad-for-blogger

ഡിവൈഎഫ്ഐ കലക്ട്രേറ്റിനു മുന്നില്‍ സത്യാഗ്രഹം സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ കലക്ട്രേറ്റിനു മുന്നില്‍ സത്യാഗ്രഹം സംഘടിപ്പിച്ചു
കാസര്‍കോട്: 'യുവജന വഞ്ചനയുടെ ഒരു വര്‍ഷം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ നടത്തിയ യുവജന സത്യഗ്രഹത്തില്‍ പ്രതിഷേധമിമ്പി. പെന്‍ഷന്‍ പ്രായം 55 ആയി നിജപ്പെടുത്തുക, പെന്‍ഷന്‍പ്രായം ഘട്ടം ഘട്ടമായി ഉയര്‍ത്താനുള്ള നീക്കം പിന്‍വലിക്കുക, സര്‍ക്കാര്‍ ധനസഹായമുള്ള സ്ഥാപനങ്ങളിലെ നിയമനം പിഎസ്സിക്ക് വിടുക, യുവജനങ്ങള്‍ക്കെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിക്കുക, പൊലീസ് ഭീകരത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കലക്ടറേറ്റിന് മുന്നില്‍ നടന്ന സത്യഗ്രഹം സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ വൈസ്പ്രസിഡന്റ് കെ രവീന്ദ്രന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി സിജി മാത്യു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ മണികണ്ഠന്‍, കെ രാജ്മോഹനന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി പ്രകാശന്‍, എ വി സഞ്ജയന്‍, എസ്എഫ്ഐ ജില്ലാസെക്രട്ടറി ഷാലു മാത്യു, എഐവൈഎഫ് ജില്ലാസെക്രട്ടറി സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. സി രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Keywords:  Strike, DYFI, Collectorate, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia