എന്‍ഡോസള്‍ഫാന്‍: DYFI നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം എട്ടിന്
Mar 7, 2013, 15:17 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഡി.വൈ.എഫ്.ഐ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം എട്ടിന് ബോവിക്കാനത്ത് നടക്കും. ജില്ലയിലെ 11 പഞ്ചായത്തുകളില്‍ രണ്ടരലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച 15 വീടുകളാണ് ഇരകള്‍ക്ക് കൈമാറുന്നത്. പദ്ധതി പ്രഖ്യാപിച്ച് ഒരുവര്‍ഷത്തിനകം തന്നെ നിര്‍മാണം പൂര്‍ത്തിയാക്കിയാണ് ഡി.വൈ.എഫ്.ഐ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാവുന്നത്.
എട്ടിന് രാവിലെ 10 മണിക്ക് സംസ്ഥാനപ്രസിഡന്റ് എം.സ്വരാജിന്റെ അധ്യക്ഷതയില്‍ സി.പി..എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ താക്കോല്‍ ദാനം നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വാഗ്ദാനം ലഭിച്ചിട്ടും വീട് ലഭിക്കാത്ത ജിഷമാത്യുവിന് ഭവനനിര്‍മാണത്തിനുള്ള സാമ്പത്തിക സഹായത്തിന്റെ ആദ്യഘഡു ചടങ്ങില്‍ വച്ച് കൈമാറും.
സിനിമാ സംവിധായകരായ ലാല്‍ജോസ്, എം.മോഹനന്‍, സിനിമാനടന്‍ സലീംകുമാര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ പി. കരുണാകരന്‍ എം.പി, കെ.പി സതീഷ്ചന്ദ്രന്‍, കെ.കുഞ്ഞിരാമന്‍ എം.എല്‍ എ. (ഉദുമ), ഇ.ചന്ദ്രശേഖരന്‍ എം.എല്‍ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. ദീപക് പ്രകാശ്, കെ. രാജ്‌മോഹനന്‍, മുഹമ്മദ് ഹാഷീം, വി. ഭവാനി, പി.ജി.തോമസ് എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പിച്ചു സംസാരിക്കും.
അതിജീവനം പദ്ധതിയുടെ അവലോകന റിപോര്‍ട്ട് സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് അവതരിപ്പിക്കും. സംഘാടകസമിതി കണ്‍വീനര്‍ സിജി മാത്യു സ്വാഗതവും, ജില്ലാസെക്രട്ടറി കെ.മണികണ്ഠന്‍ നന്ദിയും പറയും. പരിപാടി വിജയിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയേറ്റ് അഭ്യര്‍ഥിച്ചു.

Keywords: DYFI, House distribution, Endosulfan, Victims, Bovakkanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News