city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടന്നക്കാട് ടോള്‍പിരിവ് ഡി.വൈ.എഫ്.ഐ. തടഞ്ഞു

കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വെ മേല്‍പ്പാലം ടോള്‍ പിരിവ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി 12 മണി മുതലാണ് മുംബൈയിലെ കൊണാര്‍ക്ക് കമ്പനിയുടെ നേതൃത്വത്തില്‍ ടോള്‍ പിരിവ് ആരംഭിച്ചത്.

ഒരു കാറില്‍ നിന്നും ഒരു ലോറിയില്‍ നിന്നും ടോള്‍ പിരിവ് സ്വീകരിച്ചു കഴിഞ്ഞശേഷം പരിസര പ്രദേശങ്ങളില്‍ സംഘടിച്ചിരുന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രകടനമായി ടോള്‍ ബൂത്തിലേക്ക് എത്തുകയായിരുന്നു.

എസ്.ഐമാരായ ഇ.വി. സുധാകരന്‍, എം.വി. ചന്ദ്രന്‍, സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം പ്രതിഷേധം മുന്നില്‍കണ്ട് സ്ഥലത്ത് നേരത്തേതന്നെ നിലയുറപ്പിച്ചിരുന്നു. ടോള്‍ പിരിവിന് ഡി.വൈ.എഫ്.ഐ. എതിരല്ലെന്നും ടെണ്ടര്‍ നടപടികള്‍ സുതാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രമേ ടോള്‍ പിരിവ് അനുവദിക്കുകയുള്ളൂവെന്നാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അറിയിച്ചത്.

പടന്നക്കാട് ടോള്‍പിരിവ് ഡി.വൈ.എഫ്.ഐ. തടഞ്ഞുഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ രാജ്‌മോഹനന്‍, ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, മറ്റ് നേതാക്കളായ വി. പ്രകാശന്‍, എ.വി. സഞ്ജയന്‍, ശിവജി വെള്ളിക്കോത്ത്, നിഷാന്ത്, രതീഷ് നെല്ലിക്കാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടോള്‍ബൂത്ത് ഉപരോധിച്ചത്. സി.പി.എം. കാഞ്ഞങ്ങാട് ലോക്കല്‍ സെക്രട്ടറി വി സുകുമാരന്‍, ലോക്കല്‍ കമ്മിറ്റിയംഗം വി.വി. രമേശന്‍ തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.

Also read:
കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ഹബീബ മാതാവിനയച്ച എസ്.എം.എസുകള്‍

Keywords: Padannakad, DYFI, Kasaragod, Kerala, DYFI blocked tall collection, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia