DYFI ബേഡകം ബ്ലോക്ക് സംഘടനാ ശില്‍പശാല ജൂണ്‍ മൂന്നിന്
May 24, 2012, 12:35 IST
കുണ്ടംകുഴി: ഡിവൈഎഫ്‌ഐ ബേഡകം ബ്ലോക്ക് സംഘടനാ ശില്‍പശാല ജൂണ്‍ മൂന്നിന് കുറ്റിക്കോല്‍ എകെജി സ്മാരക മന്ദിരത്തില്‍ നടക്കും. രാവിലെ പത്തിന് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പകല്‍ രണ്ടിന് വ്യക്തിത്വ വികസനവും നേതൃത്വ പാടവവും എന്ന വിഷയത്തില്‍ ക്ലാസ് നടക്കും.
ബ്ലോക്കിലെ യൂണിറ്റ് സെക്രട്ടറിമാരും വില്ലേജ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ബ്ലോക്ക് കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും. യോഗത്തില്‍ സി പ്രശാന്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സിജി മാത്യു, ജില്ലാ ജോയിന്റ് സെക്രട്ടറി സി രാമചന്ദ്രന്‍, ടി കെ മനോജ്, ബി സി പ്രകാശ് എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, DYFI, Bedakam Block, Kuttikol.