ഡിവൈഎഫ്‌ഐ ആസാം ദുരിതാശ്വാസ ഫണ്ട് ശേഖരണം 20ന്
Oct 13, 2012, 21:07 IST
കാസര്‍കോട്: ആസാം കലാപബാധിതരെ സഹായിക്കാന്‍ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി ആഹ്വാനപ്രകാരം 20ന് ജില്ലയിലെ ബ്ലോക്ക്, വില്ലേജ് കേന്ദ്രങ്ങളിലും മറ്റു പ്രധാന ടൗണുകളിലും ഫണ്ട് ശേഖരണം നടത്തും.
വംശീയ-വര്‍ഗീയ കലാപത്തെ തുടര്‍ന്ന് ആയിരക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാമ്പില്‍ നരകതുല്യ ജീവിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല.
എല്ലാം നഷ്ടമായ കലാപബാധിതരെ സഹായിക്കുന്നതിനുള്ള ഫണ്ട് ശേഖരണത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും ഫണ്ട് ശേഖരണം വിജയിപ്പിക്കുന്നതിന് മുഴുവനാളുകളും സഹായിക്കണമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

Keywords: DYFI, Assam, Relief fund, Collection, Kasaragod, Kerala, Malayalam news