city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്നു: അഡ്വ. കെ ശ്രീകാന്ത്

കാഞ്ഞങ്ങാട്: (www.kasargodvartha.com 31.01.2017) പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. ലോ അക്കാദമിക്ക് മുന്നില്‍ സമരം നടത്തുന്ന ബിജെപി പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ ബിജെപി നടത്തിയ പ്രകടനകത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം പോലീസിനെ ഉപയോഗിച്ച് അക്രമം അഴിച്ചു വിടുകയാണ്. സിപിഎം നേതാക്കള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി സമരം അവസാനിപ്പിക്കുകയായിരുന്നു. സിപിഎമ്മിനെ പോലെ എസ്എഫ്‌ഐയേയും മാനേജ്മന്റ് വിലക്കെടുത്തിരിക്കുകയാണ്. ശക്തമായി സമരം ചെയ്യുന്ന നേതാക്കളെ യാതൊരു പ്രകോപനവുമില്ലാതെയാണ് തല്ലിച്ചതച്ചത്. ഇത്രയും വലിയ മര്‍ദ്ദനം അഴിച്ചു വിട്ടത് സിപിഎമ്മിന്റെ അജണ്ടയുടെ ഭാഗമായാണ്. പോലീസിനെ ഉപയോഗിച്ച് സമരക്കാര്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ടത് പ്രതിഷേധാര്‍ഹമാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്നു: അഡ്വ. കെ ശ്രീകാന്ത്


ജില്ല സെക്രട്ടറി എം ബല്‍രാജ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം മധു, മണ്ഡലം ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത്, സെക്രട്ടറി അശോകന്‍ മേലത്ത്, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് ഇ കൃഷ്ണന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സനല്‍ കുമാര്‍, ഉണ്ണികൃഷ്ണന്‍ കല്യാണ്‍ റോഡ്, എച്ച് ആര്‍ ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: kasaragod, Kerala, Police, Strike, Adv.Srikanth, Kanhangad, BJP, CPM, SFI, Political party, Protest, BJP State President, Adv Srikanth against CPM

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia