മാലിന്യക്കൂമ്പാരത്തില്‍ നട്ടുച്ചക്ക് അജ്ഞാതര്‍ തീവെച്ചു; പുകയില്‍ വീര്‍പ്പുമുട്ടി കാഞ്ഞങ്ങാട് നഗരം
Jan 27, 2017, 13:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/01/2017) മാലിന്യക്കൂമ്പാരത്തില്‍ നട്ടുച്ചക്ക് അജ്ഞാതര്‍ തീയിട്ടത് കാഞ്ഞങ്ങാട് നഗരത്തില്‍ പുകപടലങ്ങളുയര്‍ത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് നഗരത്തിലെ കോട്ടച്ചേരി കുന്നുമ്മല്‍ റോഡിന് സമീപത്ത് കള്ളുഷാപ്പിന് പിറകുവശത്തുള്ള മാലിന്യക്കൂമ്പാരത്തിന് തീവെച്ചത്.
മാലിന്യത്തില്‍ നിന്നും തീ ഉണങ്ങിയ മരങ്ങളിലേക്കും പടര്‍ന്നു. പുകപടലങ്ങള്‍ ഉയര്‍ന്നതോടെ അടുത്തുള്ള വ്യാപാരസ്ഥാപനങ്ങളിലുണ്ടായിരുന്നവരും കാല്‍നടയാത്രക്കാരും വീര്‍പ്പുമുട്ടി. തീ നിയന്ത്രണാതീതമായതോടെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സെത്തി തീയണക്കുകയുമായിരുന്നു.
കാഞ്ഞങ്ങാട്ട് കൂട്ടിയിട്ട മാലിന്യങ്ങള്‍ക്ക് തീവെക്കുന്നത് പതിവായിരിക്കുകയാണ്. ഭാഗ്യം കൊണ്ടുമാത്രമാണ് തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരാതിരുന്നത്. നിരവധി വ്യാപാരസ്ഥാപനങ്ങളും മറ്റുകെട്ടിടങ്ങളുമുള്ള സ്ഥലത്താണ് തീപിടുത്തമുണ്ടായത്.
Keywords: Kanhangad, Waste, Fire, Smoke, Business institutions, Kasargod, Fire Force, Waste,