ദുല്‍ഫുക്കാര്‍ പതിനഞ്ചാം വാര്‍ഷികാഘോഷത്തിന് വെള്ളിയാഴ്ച തുടക്കമാകും
Jun 2, 2016, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 02.06.2016) മത സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന പ്രമുഖ മുസ്ലീം യുവ സംഘടനയായ ദുല്‍ഫുക്കാറിന്റെ പതിനഞ്ചാം വാര്‍ഷികാഘോശത്തിന് വെള്ളിയാഴ്ച തുടക്കമാകും. ഇതോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പാണാര്‍ക്കുളം മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് സി എം അബ്ദുല്ലകുഞ്ഞി ഹാജി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്യും.
റംസാന്‍ റിലീഫ്, ചികിത്സാ ധനസഹായം, സുന്നത്ത് ക്യാമ്പ്, ഹജ്ജ് പഠന ക്ലാസ്, മെഡിക്കല്‍ ക്യാമ്പ് തുടങ്ങി 15 ലക്ഷത്തോളം രൂപയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ദുല്‍ഫുക്കാര്‍ നടത്തുന്നത്. വാര്‍ഷികത്തോടനുബന്ധിച്ച് 2017 മാര്‍ച്ച് അവസാനവാരത്തില്‍ സമൂഹവിവാഹവും സംഘടിപ്പിക്കും.
ടി കെ മജീദ്, എന്‍ എ ഇര്‍ഷാദ്, എച്ച് എം അസ്‌റുദ്ദീന്‍, സി എം അബ്ബാസ്, ആഷിം, എന്‍ എ റിയാസ്, എന്‍ എ ജാഫര്‍, എന്‍ എം മുനീര്‍, ടി എസ് ഇര്‍ഫാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kasaragod, Masjid, Anniversary, Marriage, Friday, Meeting, Charity, Medical Camp, Social.Programe.