ദുബൈ കെ.എം.സി.സി വോളിബോള്‍: കാസര്‍കോട് ജേതാക്കള്‍
Dec 26, 2015, 14:30 IST
ദുബൈ: (www.kasargodvartha.com 26/12/2015) ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ കാസര്‍കോട് ജില്ലാ ടീം ജേതാക്കള്‍. യു.എ.ഇ യുടെ നാല്‍പത്തിമൂന്നാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് കാസര്‍കോട് കിരീടം ചൂടി.
ബാന്റ് മുഴക്കിയും കയ്യടിച്ചും പിന്തുണ നല്‍കിയ കാണികള്‍ക്ക് കളം നിറഞ്ഞു കളിച്ച ജില്ലാ ടീമിന്റെ പ്രഥമ കിരീടം ആഘോഷ രാവായി മാറി. കേരള താരം നജ്മുദ്ദീന്‍ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ നിലവിലെ റണ്ണറപ്പായ കാസര്‍കോട് പ്രാഥമിക റൗണ്ട് മുതല്‍ ഒരു സെറ്റ് പോലും വിട്ട് കൊടുക്കാതെയാണ് കലാശപ്പോരാട്ടത്തിനിറങ്ങിയത്. സെമി ഫൈനലില്‍ ദുബൈ ഡ്യൂട്ടി ഫ്രീ താരങ്ങളടങ്ങിയ ശക്തരായ കണ്ണൂരിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് ഫൈനലിലെത്തിയ കാസര്‍കോട്, ഫൈനലില്‍ ദേശീയ താരങ്ങളടങ്ങിയ കോഴിക്കോടിനെ 24-21 എന്ന നിലയില്‍ തോല്‍പ്പിച്ചാണ് കന്നിക്കിരീടം സ്വന്തമാക്കിയത്.
ഇരു ടീമുകളുടേയും കളം നിറഞ്ഞ പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റുകള്‍ കാസര്‍കോടും മൂന്നാം സെറ്റ് കോഴിക്കോടും നേടി. കരുത്തുറ്റ സ്മാഷുകളിലൂടെ ഇരു ടീമുകളും കളം നിറഞ്ഞു കളിച്ചു. സെറ്റര്‍ ഹഷാമിലൂടെ അവസാന മൂന്ന് പോയന്റുകള്‍ സെര്‍വുകളിലൂടെ നേടി കാസര്‍കോട് കന്നിക്കിരീടത്തില്‍ മുത്തമിട്ടു.
ഹനീഫ ചെര്‍ക്കളം, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, ടീം മാനേജര്‍ മുനീര്‍ ചെര്‍ക്കള, ടി.ആര്‍ ഹനീഫ മേല്‍പറമ്പ, ഹസൈനാര്‍ ബീജന്തടുക്കം, ഇസ്മായില്‍ നാലാം വാതുക്കല്‍,ശരീഫ് പൈക്ക, മുനീര്‍ ബന്താട്, യൂസുഫ് മുക്കുട്, സലാം കന്യപ്പാടി തുടങ്ങിയ നേതാക്കളുടെ സാനിധ്യം ടീമിന് കരുത്തേകി.
മുന്‍ മന്ത്രി പി ശങ്കരന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് അന്‍വര്‍ നഹ വിജയികള്‍ക്ക് ട്രോഫി നല്‍കി. അഡ്വ.സാജിദ്, ഉമ്മര്‍ ആവയില്‍, ഇസ്മയില്‍ ഏറാമല, ഖാദര്‍ അരിപ്പാമ്പ്ര പങ്കെടുത്തു.

Keywords: Dubai-KMCC, Vollyball, Kasaragod, Winners, UAE-National-day, Kozhikode, Kannur, Trophy, Runners up, P.Shankaran, Inaugration, Anwar Naha.