city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈ കെ എം സി സി പ്രചാരണ ജാഥക്ക് ഉപ്പളയില്‍ ഉജ്വല തുടക്കം

കാസര്‍കോട്: (www.kasargodvartha.com 12.05.2016) 'വികസനത്തിന് ഒരു വോട്ട്, പ്രവാസി നന്മയ്ക്കും' എന്ന മുദ്രവാക്യവുമായി ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയ്ക്ക് ഉപ്പളയില്‍ തുടക്കമായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ജാഥാ ക്യാപ്റ്റനും കെ എം സി സി ജില്ലാ പ്രസിഡണ്ടുമായ ഹംസ തൊട്ടി, വൈസ് ക്യാപ്റ്റനും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്ല ആറങ്ങാടി എന്നിവര്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പ് വര്‍ഗ ശത്രുവിനും വര്‍ഗീയ ശത്രുക്കള്‍ക്കുമെതിരെയുള്ള പോരാട്ടമാണെന്ന് ചെര്‍ക്കളം പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ നടപടി ശരിയല്ല. പ്രധാന മന്ത്രിയുടെ സ്വന്തം നാടായ ഗുജറാത്തിനെക്കാളും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ കേരളം മുന്നിലാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. എല്‍ ഡി എഫ് മൂന്നാം സ്ഥാനത്താണ്. ബി ജെ പിയെ സഹായിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നതെന്ന് ചെര്‍ക്കളം പറഞ്ഞു.

യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു. മഞ്ചേശ്വരം മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുര്‍ റസാഖ്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഹനീഫ ഹാജി പൈവളിഗെ, മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ടി എ മൂസ, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ കെ എം അഷ്‌റഫ്, മംഗല്‍പാടി പഞ്ചായത്ത് യു ഡി എഫ് കണ്‍വീനര്‍ സത്യന്‍ സി ഉപ്പള, ജാഥ ഡയറക്ടര്‍മാരായ മുനീര്‍ ചെര്‍ക്കള, മഹ് മൂദ് കുളങ്കര, ടി ആര്‍ ഹനീഫ, ഷാഫി ഹാജി പൈവളിഗെ, കെ എം സി സി നേതാക്കളായ എം എ മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ തോട്ടുംഭാഗം, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഹനീഫ കല്‍മട്ട, സി എ ബഷീര്‍, നാസര്‍ മല്ലം, സത്താര്‍ ആലംപാടി, ലത്വീഫ് മഠത്തില്‍, നജീബ് പീടികയില്‍, അഷ്‌റഫ് പാവൂര്‍, അഷ്‌റഫ് കര്‍ള, ബാങ്ക് ഹമീദ്, ഹസൈനാര്‍ കല്ലിങ്കാല്‍, അബ്ദുര്‍ റഹ് മാന്‍ മള്ളങ്കൈ, നാസര്‍ മഠത്തില്‍, കെ പി അബ്ബാസ് കളനാട്, ശബീര്‍ കീഴൂര്‍, കോണ്‍ഗ്രസ് നേതാവ് രവിരാജ സുവര്‍ണ, അസീസ് മരിക്കെ, എം കെ അലി പ്രസംഗിച്ചു.

യു ഡി എഫ് സ്ഥാനാര്‍ത്ഥികളായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന് എന്നിവരുടെ പ്രചാരണാര്‍ത്ഥം കുമ്പള, സീതാംഗോളി, പെര്‍ള, ബദിയടുക്ക, ചെര്‍ക്കള, ഉളിയത്തടുക്ക, ചൗക്കി, നെല്ലിക്കുന്ന്, തളങ്കര, പുതിയ ബസ് സ്റ്റാന്‍ഡ്, അണങ്കൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി നായന്മാര്‍മൂലയില്‍ സമാപിച്ചു. വെള്ളിയാഴ്ച കെ സുധാകരന്‍, ധന്യ സുരേഷ്, കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ പ്രചാരണാര്‍ത്ഥം മേല്‍പറമ്പില്‍ നിന്ന് ഒമ്പത് മണിക്ക് ആരംഭിക്കും.

ഉദുമ (10.00), ബേക്കല്‍ (11.00), പൂച്ചക്കാട് (11:30), കാഞ്ഞങ്ങാട് (രണ്ട്), കല്ലൂരാവി (2:30), ആറങ്ങാടി (മൂന്ന്), പടന്നക്കാട് (3:30), നീലേശ്വരം (നാല്), ചെറുവത്തൂര്‍ (4:30), പടന്ന (അഞ്ച്) എന്നിവിടങ്ങളില്‍ പര്യടനം നടത്തി ആറു മണിക്ക് തൃക്കരിപ്പൂരില്‍ സമാപിക്കും.

കര്‍ണാടക മന്ത്രിമാരും സി എം ഇബ്രാഹിമും വെള്ളിയാഴ്ച മഞ്ചേശ്വരത്ത്

ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി പി ബി അബ്ദുര്‍ റസാഖിന്റെ തെരഞ്ഞടുപ്പ് പ്രചരണാര്‍ത്ഥം കര്‍ണാടക മന്ത്രിമാരായ വിനയകുമാര്‍ സൊര്‍ക്കെ, ബി രമാനാഥ റൈ, അഭയ ചന്ദ്ര ജയിന്‍, മുന്‍ കേന്ദ്ര മന്ത്രി സി എന്‍ ഇബ്രാഹിം, കര്‍ണാടക എം എല്‍ സിമാരായ ലോബോ, മൊയ്തീന്‍ ബാവ, ഐവിന്‍ ഡിസൂസ, എ ഐ സി സി അംഗം പി വി മോഹനന്‍ എന്നിവര്‍ വെള്ളിയാഴ്ച മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രസംഗിക്കും.

മജീര്‍പള്ള അഞ്ച് മണി, മിയാപദവ് 5.30, ബായാര്‍പദവ് ആറ്, സീതാംഗോളി ഏഴ്, മൊഗ്രാല്‍ എട്ട്.

ദുബൈ കെ എം സി സി പ്രചാരണ ജാഥക്ക് ഉപ്പളയില്‍ ഉജ്വല തുടക്കം

Keywords : Dubai, KMCC, Election 2016, Campaign, UDF, Kasaragod, Uppala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia