ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സി: മുനീര്‍ ബന്താട്, റഫീഖ് മാങ്ങാട് ഫൈസല്‍ പൊവ്വല്‍ ഭാരവാഹികള്‍
Apr 4, 2015, 11:00 IST
ഉദുമ: (www.kasargodvartha.com 04/04/2015) ഉദുമ മണ്ഡലം കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകാ പരമാണെന്ന് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളയെറ്റില്‍ പറഞ്ഞു. ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സി കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പുതിയ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെ.എം.സി.സി ഉദുമ മണ്ഡലം പ്രസിഡണ്ടായി മുനീര്‍ ബന്താടിനെയും ജനറല്‍ സെക്രട്ടറിയായി റഫീഖ് മാങ്ങാടിനെയും ട്രഷററായി ഫൈസല്‍ പൊവ്വലിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി അഷ്‌റഫ് ബോസ്സ്, മുഹമ്മദ് മാങ്ങാട്, ഫവാസ് പൂച്ചക്കാട്, താജുദ്ദീന്‍ കോട്ടിക്കുളം, സെക്രട്ടറിമാരായി റിയാസ് നാലാംവാതുക്കല്‍, ഒ.എം അബ്ദുല്ല ഗുരുക്കള്‍, ഹമീദ് പൊവ്വല്‍, നൗഫല്‍ മാങ്ങാടന്‍ എന്നിവരെയും തെരഞ്ഞെടുത്തു. മുനീര്‍ ബന്താട് അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹസൈനാര്‍ ഹാജി എടച്ചാക്കൈ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുംഭാഗം, സെക്രട്ടറിമാരായ ഹനീഫ് ചെര്‍ക്കള, ഹനീഫ് കല്‍മട്ട, കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ജില്ലാ ഉപദേശക സമിതി ചെയര്‍മാന്‍ എം.എ മുഹമ്മദ് കുഞ്ഞി, കെ.എം.സി.സി കാസര്‍കോട് ജില്ലാ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം, സെക്രട്ടറി ഹസൈനാര്‍ ബീഞ്ചത്തടുക്ക, സലാം കന്യാപ്പാടി, ഡോ. ഇസ്മാഈല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്ല ആറങ്ങാടി തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. റഷീദ് ഹാജി കല്ലിങ്കാല്‍ സ്വാഗതവും റഫീഖ് മാങ്ങാട് നന്ദിയും പറഞ്ഞു.

Keywords: Dubai-KMCC, Office- Bearers, Committee, Uduma, kasaragod, Kerala.