city-gold-ad-for-blogger

കാരുണ്യ ഹസ്തവുമായി ദുബൈ കെ.എം.സി.സി.യും മുസ്ലീം ലീഗും; ഉദുമയില്‍ 11 വീടുകള്‍ നല്‍കും

കാസര്‍കോട്: (www.kasargodvartha.com 17.10.2014) കാരുണ്യ ഹസ്തവുമായി ദുബൈ കെ.എം.സി.സി.യും മുസ്ലീം ലീഗും. ജീവ കാരുണ്യ രംഗത്തൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി കൊണ്ട് മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമഥേയത്തില്‍ നടപ്പിലാക്കി വരുന്ന ബൈത്തു റഹ്മ (കാരുണ്യ ഭവനം) ഉദുമയിലും. ദുബൈ  കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റി മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റിയുമായി സഹകരിച്ച് പാവപ്പെട്ടവര്‍ക്കായി 11 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണ്. ഇതിന്റെ ആദ്യഘട്ടമെന്നോണം മാരകമായ രോഗം മൂലം കഷ്ടപ്പെടുന്ന ഇബ്രാഹിം മാങ്ങാടിനും 75 ശതമാനം വികലാംഗനായ സലാം പടിഞ്ഞാറിനും വിധവയായ റഹ്മത്ത് നാലാംവാതുക്കലിനും വീടു വെച്ച് നല്‍കും.

മൂന്നു വീടുകളുടെ ശിലാസ്ഥാപനം 19ന്  വൈകുന്നേരം മൂന്ന് മണിക്ക് ഉദുമയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ പാണക്കാട് സയ്യദ് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹമീദ് മാങ്ങാടിന്റെ അധ്യക്ഷതയില്‍ മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല സമ്മേളനം ഉദ്ഘാടനം ചെയ്യും.ചന്ദ്രിക ഡയരക്ടര്‍ ഡോ. പി.എ.ഇബ്രാഹിം ഹാജി  മുഖ്യാതിഥിയായിരിക്കും.

പരിപാടിയില്‍ ദുബായില്‍ വെച്ച് കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ മരണമടഞ്ഞ ഫനീഫ കാപ്പിലിന്റെ കുടുംബത്തിനുള്ള ധനസഹായം നല്‍കും. സിദ്ദീഖലി രാങ്ങട്ടൂര്‍, അന്‍സാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും.എം.സി.ഖമറുദ്ദീന്‍, എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുല്‍ റസാക്ക് എം.എല്‍.എ, കല്ലട്ര മാഹിന്‍ ഹാജി, കെ.ഇ.എ.ബക്കര്‍, എം.എസ്.മുഹമ്മദ് കുഞ്ഞി, ഷാഫി ഹാജി കട്ടക്കാല്‍, ഹംസ തൊട്ടി തുടങ്ങി പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

ജീവ കാരുണ്യ രംഗത്ത് ലോകത്തിനു മാതൃകയായി മുന്നേറി കൊണ്ടിരിക്കുന്ന ദുബൈ കെ.എം.സി.സി. വര്‍ഷംതോറും ലക്ഷ കണക്കിന് രൂപയുടെ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. പാവപ്പെട്ട രോഗികള്‍ക്കുള്ള ചികിത്സാ സഹായം, സൗജന്യ ഹാര്‍ട്ട് ഓപ്പറേഷന്‍, വിമാന ടിക്കറ്റുകള്‍, കാരുണ്യ ഭവനങ്ങള്‍, കുടിവെള്ളത്തിനുള്ള കിണറുകള്‍, സംസ്ഥാനത്ത് എല്ലാ ഗവണ്‍മെന്റ് ഹോസ്പിറ്റലുകളിലും വാട്ടര്‍ ഫില്‍റ്റര്‍, ഗള്‍ഫില്‍ വെച്ച് മരണമടഞ്ഞവരുടെ മൃതദേഹം  നാട്ടിലെത്തിക്കുന്നതിനു വേണ്ടിയും, കെ.എം.സി.സി.യില്‍ മെമ്പറായവര്‍ മരണപ്പെട്ടാല്‍ അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കുന്നതിനും സംഘടന ശ്രമിക്കുന്നു.

എല്ലാ ആഴ്ച്ചയും ആരോഗ്യ രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍, രക്തധാന ക്യാമ്പ്, പരിശോധന ക്യാമ്പ് കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടത്തപ്പെടുന്നു. കമ്മിറ്റിക്ക് കീഴില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സര്‍വ്വീസ് സെന്റര്‍, എസ്.എസ്.എല്‍.സി തുല്യതാ കോഴ്‌സ് സെന്റര്‍, യു.എ.ഇ ഗവണ്‍മെന്റ് നടപ്പിലാക്കി വരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങി ധാരാളം പദ്ധതികള്‍ നടന്നു വരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലീം ലീഗ് നേതാക്കളായ സത്താര്‍ മുക്കുന്നോത്ത്, എം.എച്ച്. മുഹമ്മദ് കുഞ്ഞി മാങ്ങാട്, കെ.എം.സി.സി നേതാക്കളായ റഫീഖ് മാങ്ങാട്, അസ്‌ലം കോട്ടപ്പാറ, ഇസ്മായില്‍ നാലാംവാതുക്കല്‍, താജുദ്ദീന്‍ കോട്ടിക്കുളം, അസ്‌ലം പാക്യാര, ഷാഫിനാലാം വാതുക്കല്‍, യാസിന്‍ കോട്ടപ്പാറ എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia