city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈ കെ എം സി സി യുടെ പുരസ്‌കാരം ഡോ. സാംബഷെട്ടിയുടെ കുടുംബത്തിന് 24ന് നല്‍കും

തൃക്കരിപ്പൂര്‍: (www.kasargodvartha.com 22/11/2016) ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ദുബൈ കെ എം സി സി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ് എ ബി അബ്ദുല്‍ സലാം ഹാജിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ജനസേവ പുരസ്‌കാരം 24ന് വിതരണം ചെയ്യും. തൃക്കരിപ്പൂരിലെ ആരോഗ്യ രംഗത്ത് നിസ്തുലമായ സേവനം നല്‍കിയ ഡോ. കെ സാംബഷെട്ടിക്ക് മരണാന്തര ബഹുമതിയായിട്ടാണ് കുടുംബത്തിന് അവാര്‍ഡ് നല്‍കുന്നത്.

അദ്ദേഹത്തിന്റെ മകനും തൃക്കരിപ്പൂരിലെ ചികിത്സാ രംഗത്ത് പിതാവിന് ശേഷം പ്രവര്‍ത്തിച്ചു വരുന്ന ഡോ. ബി ജയചന്ദ്ര ഷെട്ടിയാണ് അവാര്‍ഡ് ഏറ്റു വാങ്ങുക. ദുബൈ തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ എം സി സി ഏര്‍പ്പെടുത്തിയ ജനസേവ പുരസ്‌കാരം 24ന് വൈകുന്നേരം മൂന്നിന് തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ചടങ്ങിലാണ് വിതരണം ചെയ്യുക. 11111 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം പാണക്കാട് സയ്യിദ് ബഷീറലി തങ്ങള്‍ കൈമാറും. ചടങ്ങില്‍ വിവിധ തലങ്ങളിലെ നേതാക്കന്മാര്‍ സംബന്ധിക്കും. അവാര്‍ഡ് ദാന ചടങ്ങ് വിശദീകരിച്ചു നടത്തിയ പത്ര സമ്മേളനത്തില്‍ എം ടി പി ഹസൈനാര്‍, സത്താര്‍ വടക്കുമ്പാട്, എസ് കുഞ്ഞഹമ്മദ്, എന്‍ മഹ്ഷൂദ്, ഒ ടി മുനീര്‍, എം പി ഇക്ബാല്‍ എന്നിവര്‍ പങ്കെടുത്തു.

ദുബൈ കെ എം സി സി യുടെ പുരസ്‌കാരം ഡോ. സാംബഷെട്ടിയുടെ കുടുംബത്തിന് 24ന് നല്‍കും

Keywords: Kasaragod, Trikaripur, KMCC, Award, DR. Samba shetty, Dubai KMCC to distribute award for shetty's family on 24th.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia