ദുബൈ കെ.എം.സി.സി-യൂത്ത് ലീഗ് തയ്യല്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
Aug 12, 2012, 14:55 IST
ഉദുമ: മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി ദുബൈ കെ.എം.സി.സി. ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് ആരംഭിക്കുന്ന മൂന്നാമത് തയ്യല്‍ യൂണിറ്റ് ഉദ്ഘാടനം മാങ്ങാട്ട് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സി.ടി.അഹമ്മദലി നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് ഉദുമ മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി.
കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ഇ.എ.ബക്കര്‍, മണ്ഡലം പ്രസിഡന്റ് എം.എസ്. മുഹമ്മദ്കുഞ്ഞി, സെക്രട്ടറി ഷാഫി കട്ടക്കാല്‍, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, കെ.എം.സി.സി. ജില്ലാ പ്രസിഡന്‍് ഹംസ തൊട്ടി, ട്രഷറര്‍ മുനീര്‍ പൊടിപ്പള്ളം, അഷ്‌റഫ് എടനീര്‍, മണ്ഡലം പ്രസിഡന്റ് ടി.ഡി. കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി, ചെമ്മനാട് യൂത്ത്‌ലീഗ് പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം, ഹാരിസ് തൊട്ടി സംബന്ധിച്ചു.
Keywords: Dubai KMCC, Muslim Youth League, Stitching Unit, Uduma, C.T Ahmed Ali, Kasargod