KMCC ഉബൈദ് സ്മാരക സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു
Aug 26, 2013, 19:02 IST
കാസര്‍കോട്: ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറി ഏര്‍പ്പെടുത്തിയ അഞ്ചു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 പെണ്‍കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്. കഴിവുണ്ടായിട്ടും സാമ്പത്തിക പ്രയാസം മൂലം പഠിക്കാനാവാതെ വലഞ്ഞിരുന്ന തീര്‍ത്തും അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തിയാണ് കെ.എം.സി.സി സ്‌കോളര്‍ഷിപ്പ് നല്‍കിയത്.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യത്യസ്തമായ സേവനം കാഴ്ച്ചവെക്കുന്ന ദുബൈ കെ.എം.സി.സി നടപ്പിലാക്കുന്ന സ്‌കോളര്‍ഷിപ്പ് ഒരു സംഘടന നല്‍കിവരുന്ന ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പുകളിലൊന്നാണ്.
കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്‌ദുല്ല ഉദ്ഘാടനം ചെയ്തു. കെ.എം.സി.സിയുടെ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ദുബൈ കെ.എം.സി.സി. ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്‌ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, യഹ്‌യ തളങ്കര, പി.ബി അബ്‌ദുല്‍ റസാഖ് എം.എല്‍.എ., പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ. ഹമീദ് ഹാജി, എം. അബ്‌ദുല്ല മുഗു, ഹനീഫ് ഹാജി പൈവെളിഗെ, അബ്‌ദുല്ല കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, അസീസ് കളത്തൂര്‍, ഷംസുദ്ദീന്‍ കിന്നിങ്കാര്‍, ആബിദ് ആറങ്ങാടി, നിസാര്‍ തളങ്കര, ബഷീര്‍ വെള്ളിക്കോത്ത്, ഷാഫി കട്ടക്കാല്‍, എം.പി ജാഫര്‍, സി.മുഹമ്മദ് കുഞ്ഞി, ഖത്തര്‍ ഇബ്രാഹിം ഹാജി, അഷ്‌റഫ് കര്‍ള, ജലീല്‍ ചന്തേര, ഖാദര്‍ ബെണ്ടിച്ചാല്‍, ഹസൈനാര്‍ ബീജന്തടുക്ക പ്രസംഗിച്ചു. കെ.എം.സി.സി. ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കള നന്ദി പറഞ്ഞു.

Keywords: Kerala, Kasaragod, KMCC, Dubai, Scholarship, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.