ദുബൈ KMCC 50 പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും 30 പേര്‍ക്ക് വിവാഹ സഹായവും നല്‍കും
Aug 24, 2013, 13:53 IST
കാസര്‍കോട്: ദുബൈ - കാസര്‍കോട് കെ.എം.സി.സി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പാവപ്പെട്ട 50 പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും 30 പേര്‍ക്ക് വിവാഹ-ചികിത്സാ സഹായവും നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10,000 രൂപ വീതമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
ഇതുകൂടാതെ കെ.എം.സി.സി. മെമ്പര്‍മാര്‍ക്ക് മാസം 1,000 രൂപ പ്രകാരം പെന്‍ഷന്‍ വിതരണംചെയ്യും. 60 വയസ് കഴിഞ്ഞ് അഞ്ച് വര്‍ഷം ആനുകൂല്യം ലഭിക്കും. പ്ലസ്ടു പഠനം കഴിഞ്ഞ് ഉപരിപഠനം നടത്തുന്ന മുടുക്കികളായ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കാണ് ടി. ഉബൈദിന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 26ന് ഉച്ചയ്ക്ക് ഒരുമണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല നിര്‍വ്വഹിക്കും. ദുബൈ കെ.എം.സി.സി. ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി അധ്യക്ഷത വഹിക്കും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ദുബൈ കെ.എം.സി.സിക്ക് 12,000 മെമ്പര്‍മാരാണുള്ളത്. ഇവരില്‍ നിന്നും സ്വരൂപിക്കുന്ന തുക ഉപയോഗിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വീട്, വിവാഹം, ചികിത്സ സഹായങ്ങള്‍ എന്നിവയാണ് നല്‍കുന്നത്. വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസും നല്‍കുന്നുണ്ട്.
എം.എസ്.എഫ്. പ്രവര്‍ത്തകരാണ് അര്‍ഹരായ വിദ്യാര്‍ത്ഥിനികളെ സ്‌കോളര്‍ഷിപ്പിനായി കണ്ടെത്തിയത്. ജാതി-മത വിഭാഗങ്ങള്‍ക്ക് അതീതമായാണ് സ്‌കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥിനികളെ കണ്ടെത്തിയത്. അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്ന് പിരിശോധിച്ച് ഉറപ്പുവരുത്തിയതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഹംസതൊട്ടി, ജന. സെക്രട്ടറി എം.കെ. അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, സംസ്ഥാന വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം, ജില്ലാ വൈസ് പ്രസിഡന്റ് ഖാദര്‍ ബെണ്ടിച്ചാല്‍ എന്നിവര്‍ സംബന്ധിച്ചു.
Also read:
ബൊളീവിയ ജയിലില്‍ കലാപം; 30 പേര്‍ കൊല്ലപ്പെട്ടു
Keywords: Scholarship, Kasaragod, Dubai-KMCC, Press meet, Press Conference, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.