city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈ കെ.­എം.­സി.­സി.യുടെ ജീവ­കാ­രുണ്യ പ്രവര്‍ത്ത­ന­ങ്ങള്‍ ശ്രദ്ധേ­യ­മായി

ദുബൈ കെ.­എം.­സി.­സി.യുടെ ജീവ­കാ­രുണ്യ പ്രവര്‍ത്ത­ന­ങ്ങള്‍ ശ്രദ്ധേ­യ­മായി
കാസര്‍കോട്: ജീവ­കാ­രുണ്യ പ്രവര്‍ത്ത­ന­ങ്ങ­ളില്‍ വ്യത്യ­സ്ത­മായ പരി­പാ­ടി­കള്‍ സംഘ­ടി­പ്പിച്ച് ദുബൈ­-­കാ­സര്‍കോട് മണ്ഡലം കെ.­എം.­സി.­സി. മാതൃ­ക­യാ­യി. റമ­സാന്‍ കഴി­ഞ്ഞ­തിന് ശേഷം നിര­വധി പരി­പാ­ടി­ക­ളാണ് കെ.­എം.­സി.­സി. സംഘ­ടി­പ്പി­ച്ച­ത്. ജാതി­-­മ­ത­ഭേ­ദ­മന്യേ നട­ത്തിയ ഇത്തരം പരി­പാ­ടി­കള്‍ ജന­ങ്ങള്‍ക്കി­ട­യിലും ശ്രദ്ധേ­യ­മാ­യി.

ശിഹാബ് തങ്ങള്‍ ഭവന പദ്ധ­തി­യുടെ ഭാഗ­മായി ഗ്രീന്‍ ഹൗസ് പദ്ധതി മുസ്‌ലിം ലീഗ് ജില്ലാ പ്രസി­ഡണ്ട് ചെര്‍ക്കളം അബ്­ദു­ല്ലയാണ് ഉദ്ഘാ­ടനം ചെയ്ത­ത്. മൊഗ്രാല്‍പു­ത്തൂര്‍ ഗവ. ഹയര്‍സെ­ക്ക­ണ്ടറി സ്‌കൂളിലെ ദുരിതബാധി­ത­രായ 32 കുട്ടി­കള്‍ക്ക് ഓണ­ക്കിറ്റ് നല്‍കി­യും ഹരി­ജന്‍ കോള­നി­യിലെ ബബിത എന്ന കുട്ടിക്ക് ഒരു മാസത്തെ ഭക്ഷ്യധാ­ന്യവും ധന­സ­ഹാ­യവും പുതു­വ­സ്ത്രവും നല്‍കിയും സാന്ത്വന പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് പുതുമ നല്‍കി.
എന്‍ഡോ­സള്‍ഫാന്‍ ദുരി­ത­ബാ­ധി­ത­നായി ആത്മ­ഹത്യ ചെയ്ത ബെള്ളൂര്‍ ഗ്രാമ­പ­ഞ്ചാ­യ­ത്തിലെ ജാനു­നാ­യി­ക്കിന്റെ കുടും­ബ­ത്തിന് സാന്ത്വനംപക­രാനും ദുബൈ കെ.­എം.­സി.­സി. നേതാ­ക്കള്‍ പ്രത്യേക താല്‍പര്യം കാ ണി­ച്ചു. ഒരു­മാ­സത്തെ ഭക്ഷ്യധാന്യ­ങ്ങളും പുതു­വ­സ്ത്ര­വു­മായിട്ടാ ണ് കെ.­എം.­സി.­സി. നേതാ­ക്കള്‍ ഇവിടെ എത്തി­യ­ത്. 

ജീവ­കാ­രുണ്യ പ്രവര്‍ത്ത­ന­രം­ഗത്ത് കേര­ള­ത്തിന് തന്നെ അഭി­മാ­ന­മായ സായിറാം ഭട്ടിനെ ആദ­രി­ക്കാനും കെ.­എം.­സി.സി പ്രവര്‍ത്ത­കര്‍ മറ­ന്നി­ല്ല. പ്രവാസി മല­യാ­ളി­കള്‍ നേരി­ടുന്ന യാത്രാ പ്രശ്‌ന­ങ്ങള്‍ക്ക് പരി­ഹാരം തേടി നോര്‍ക്ക മന്ത്രി കെ.­സി.­ജോ­സ­ഫിന്റെ മുമ്പിലും കെ.­എം.­സി.­സി നേതാ­ക്ക­ളെ­ത്തി.

ഗള്‍ഫി­ലേക്ക് കൂടു­തല്‍ വിമാന സര്‍വ്വീ­സു­കള്‍ ആരം­ഭി­ക്ക­ണമെന്നും ടിക്ക­റ്റ­ിന് വില കൂട്ടി യാത്ര­ക്കാരെ ചൂഷണം ചെയ്യുന്ന വിമാന കമ്പ­നി­കളെ നിയ­ന്ത്രി­ക്ക­ണ­മെന്നും കെ.­എം.­സി.­സി. നേതാ­ക്കള്‍ മന്ത്രി­യോട് ആവ­ശ്യ­പ്പെ­ടു­കയും ചെയ്തു. പാവ­പ്പെ­ട്ട­വ­രുടെ കണ്ണീ­രൊ­പ്പാനും പ്രവാസി കളുടെ പ്രശ്‌ന­ങ്ങ­ളില്‍ സദാ ശ്രദ്ധ ചെലു­ത്തു­വാനും സാധി­ച്ചു. 

പ്രമുഖ പരി­സ്ഥിതി പ്രവര്‍ത്ത­കന്‍ എം.എ. റഹ്മാന്‍, മോഹ­നന്‍ പുലി­ക്കോ­ടന്‍, മണ്ഡലം മുസ്‌ലിം ലീഗ് ജന­റല്‍ സെക്ര­ട്ടറി എ.­എ.­ജ­ലീല്‍, കെ.­എം.­സി.സി. നേതാ­ക്ക­ളായ യഹ്‌യ തള­ങ്ക­ര, ഹനീഫ കല്‍മ­ട്ട, ഹംസ തൊട്ടി, മുനീര്‍ ചെര്‍ക്കള, സലാം കന്യ­പ്പാ­ടി, സത്താര്‍ ആല­മ്പാ­ടി, സലീം ചേര­ങ്കൈ, മാഹിന്‍ കേളോ­ട്ട്, മാഹിന്‍ കുന്നില്‍, മഹാ­ലി­ങ്കേ­ശ്വര രാജ് വിവിധ പരി­പാ­ടി­ക­ളില്‍ പങ്കെ­ടു­ത്തു.

Keywords:  Cherkalam Abdulla, Shihab Thangal, Bavanam, Inauguration, Kasaragod, Dubai, KMCC.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia