city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈ-കെഎംസിസി ജനസേവാ പുരസ്‌കാരം കെ ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 06.07.2017) ദുബൈ-കെഎംസിസി നേതാവ് എ ബി അബ്ദുസലാം ഹാജിയുടെ സ്മരണക്കായി തൃക്കരിപ്പൂര്‍ ദുബൈ കെഎംസിസി കമ്മിറ്റി ഏര്‍പ്പെടുത്തിയ ജനസേവാ പുരസ്‌കാരത്തിന് തൃക്കരിപ്പൂരിലെ കെ ഭാസ്‌കരന്‍ മാസ്റ്ററെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 11,111 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.

തൃക്കരിപ്പൂരിന്റെ സാമൂഹിക സാംസ്‌കാരിക വികസന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഭാസ്‌കരന്‍ മാസ്റ്റര്‍. തൃക്കരിപ്പൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, ഗവ. പോളി ടെക്‌നിക് കോളജ്, റെയില്‍വേ വികസനം എന്നീ മേഖലകളില്‍ പ്രതിഭ തെളിയിച്ചു. സാമുദായിക സൗഹാര്‍ദ്ദത്തിന് ഈ അധ്യാപകന്റെ സംഭാവന വിലമതിക്കാനാവാത്തതാണ്. കായിക മേഖലയില്‍ വിശിഷ്യാ ഫുട്‌ബോള്‍ വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു.

ദുബൈ-കെഎംസിസി ജനസേവാ പുരസ്‌കാരം കെ ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക്


കമ്മിറ്റിയുടെ മൂന്നാമത് അവാര്‍ഡാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ഡോ. വി സാംബഷെട്ടി(മരണാനന്തരം) എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം നല്‍കിയത്.

വാര്‍ത്താ സമ്മേളനത്തില്‍ സത്താര്‍ വടക്കുമ്പാട്, കെഎംസിസി പ്രസിഡണ്ട് എന്‍ പി ഹമീദ് ഹാജി, സെക്രട്ടറി എന്‍ പി സുനീര്‍, ജില്ല വൈസ് പ്രസിഡണ്ട് അഫ്‌സല്‍ മെട്ടമ്മല്‍, മണ്ഡലം പ്രസിഡണ്ട് ജമാല്‍ ബൈത്താന്‍, സെക്രട്ടറി നൗഷാദ് കൂലേരി, പ്രവര്‍ത്തക സമിതിയംഗം എ കെ മുത്തലിബ് എന്നിവര്‍ പരിപാടി വിശദീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Dubai-KMCC, Award, K Bhaskaran Master, Govt polytechnic college, Dubai-kmcc Janaseva award for K Bhaskaran Master.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia