city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നാലാമത്തെ ബൈത്തു റഹ് മ താക്കോല്‍ ദാനം 9ന് യഹ് യ തളങ്കര നിര്‍വഹിക്കും

കാസര്‍കോട്: (www.kasargodvartha.com 07/08/2015) ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നാലാമത്തെ ബൈത്തുറഹ് മ, കാസര്‍കോട് മുനിസിപ്പല്‍ പരിധിയില്‍ പണിപൂര്‍ത്തിയായി. താക്കോല്‍ ദാനം ആഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുനിസിപ്പല്‍ ലീഗ് ഓഫീസില്‍ യു.എ.ഇ കെ.എം.സി.സിയുടെ ഉപദേശക കമ്മിറ്റി ഉപാധ്യക്ഷനും വ്യവസായ പ്രമുഖനുമായ യഹ് യ തളങ്കര നിര്‍വഹിക്കും. ചടങ്ങില്‍ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടേയും നേതാക്കള്‍ പങ്കെടുക്കും.

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നാലാമത്തെ ബൈത്തു റഹ് മ താക്കോല്‍ ദാനം 9ന് യഹ് യ തളങ്കര നിര്‍വഹിക്കുംകാസര്‍കോട് മണ്ഡലം കെ.എം.സി.സി ഒരോ പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും ഓരോ വീടുകള്‍ വീതം എട്ടു വീടുകളാണ് പ്രഖ്യാപിച്ചത്. അതില്‍ നാലാമത്തെ വീടാണിത്. ആദ്യ ബൈത്തുറഹ് മ ബദിയടുക്ക പഞ്ചായത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, രണ്ടാമത്തെ ബൈത്തുറഹ് മ ചെങ്കളയില്‍ സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും, മൂന്നാമത്തേത് മൊഗ്രാല്‍ പുത്തൂരില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും താക്കോല്‍ ദാനം നിര്‍വഹിച്ചിരുന്നു.

ബാക്കി വരുന്ന കാറഡുക്ക, ബെള്ളൂര്‍, കുംബടാജെ, മധൂര്‍ എന്നീ നാല് പഞ്ചായത്തുകളിലും ഈ മാസം തന്നെ തറക്കല്ലിട്ട് പ്രവര്‍ത്തനം തുടങ്ങും. പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഓട്ടോറിക്ഷ വിതരണം, സ്ത്രീ തൊഴിലാളികള്‍ക്ക് തയ്യല്‍ മെഷീന്‍, എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ കാരുണ്യ പ്രവര്‍ത്തനം, പാവപ്പെട്ട  വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനായി കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് ഡയാലിസിസ് മെഷീന്‍, ആരോഗ്യ രംഗത്ത് സ്‌നേഹ സാന്ത്വനം പദ്ധതി, കല്യാണം, വീട്, വിദ്യാഭ്യാസ സഹായം, പാവപ്പെട്ടവരിലേക്ക് കാരുണ്യ കിറ്റ്, ധനസഹായം തുടങ്ങി സമഗ്ര പദ്ധതികളാണ് മണ്ഡലം കമ്മിറ്റി കഴിഞ്ഞ കാലങ്ങളില്‍ നടത്തിയത്.

കൂടാതെ സ്വദേശത്തും വിദേശത്തുമായി വിവിധ സാംസ്‌കാരിക സംഗമങ്ങളും മതപഠന ക്ലാസുകളും സ്വീകരണ പൊതുയോഗങ്ങളും സംഘടിപ്പിക്കുകയും കാസര്‍കോട് മെഡിക്കല്‍ കോളജ് അടക്കമുള്ള വിഷയങ്ങളിലും പ്രവാസികളേ ബാധിക്കുന്ന യാത്രാ, വിമാനത്താവള വിഷയങ്ങളിലും ഇടപ്പെട്ടുകൊണ്ട് അധികാരികളിലേക്കെത്തിക്കാനും മണ്ഡലം കമ്മിറ്റി ശ്രദ്ധചെലുത്തുന്നുണ്ട്. പുതിയതായി 'ഹദിയ' എന്ന നാമകരണത്തില്‍ വിധവകള്‍ക്കും, മുഅല്ലിമീങ്ങള്‍ക്കും പെന്‍ഷന്‍ പദ്ധതി, ആതുരസേവനം, ബൈത്തുറഹ് മ തുടങ്ങി ഒട്ടനവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

മണ്ഡലം കമ്മിറ്റിയുടെ എല്ലാ കാരുണ്യ പ്രവര്‍ത്തനങ്ങളും മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റികളുടെ സഹകരണത്തോടെ ജാതി, മത, രാഷ്ട്രീയങ്ങള്‍ക്കതീതമായി അവശത വിഭാഗങ്ങളിലേക്ക് എത്തിക്കുകയാണ് കെ.എം.സി.സി. പുതുതായി നിലവില്‍വന്ന കമ്മിറ്റി പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവരുടെ നേതൃത്വത്തില്‍ മികവുറ്റ ഒരു ടീം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. വൈസ് പ്രസിഡണ്ടുമാരായി സലീം ചേരംങ്കൈ, ഇ.ബി അഹ്മദ്, ഇബ്രാഹിം ഐ.പി.എം, അസീസ് കമാലിയ, കരീം മൊഗ്രാല്‍, സെക്രട്ടറിമാരായി സത്താര്‍ ആലംപാടി, സിദ്ദീഖ് ചൗക്കി, റഹീം നെക്കര, മുനീഫ് ബദിയടുക്ക, റഹ് മാന്‍ പടിഞ്ഞാര്‍ തുടങ്ങിയവര്‍ മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നു.


Keywords : KMCC, Kasaragod, Yahya-Thalangara, Inauguration, Programme, Baithu Rahma. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia