ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് 'സാന്ത്വന സ്പര്‍ശം' വിവാഹ ധനസഹായം കൈമാറി
Jul 24, 2015, 09:30 IST
ചേരൂര്‍: (www.kasargodvartha.com 24/07/2015) ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി റമദാന്‍ റിലീഫില്‍ ഉള്‍പെടുത്തി വിവാഹ ധനസഹായം 'സാന്ത്വന സ്പര്‍ശം2015' കൈമാറി. മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട് മൂസാ ഹാജിക്ക്, ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ കണ്‍വീനര്‍ ഹനീഫ ചെര്‍ക്കള ധനസഹായം കൈമാറി.
കെ.എം.സി.സി പഞ്ചായത്ത് കമ്മിറ്റികളുടെ ചരിത്രത്തില്‍ തന്നെ തുല്യത അവകാശപ്പെടാനില്ലാത്തവിധം പ്രവര്‍ത്തനങ്ങളാണ് ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി കാഴ്ച വെക്കുന്നതെന്നും കാരുണ്യമേഖലയില്‍ മാത്രം ഒതുക്കാതെ സമൂഹത്തെ ബാധിക്കുന്ന മൊത്തം വിഷയങ്ങളില്‍ കമ്മിറ്റിയുടെ ഇടപെടലുകള്‍ ഏറെ ശ്രദ്ദേയമാണെന്നും കാസര്‍കോടന്‍ വിദ്യാഭ്യാസ ഉന്നമനത്തിന്ന് വേണ്ടി കമ്മിറ്റി കൊണ്ടുവന്ന 'വിജയരഥം' പദ്ധതി ഏറ്റവും വലിയ മകുടോദാഹരണമാണെന്നും ഫണ്ട് കൈമാറികൊണ്ട് സംസാരിക്കവെ ഹനീഫ ചെര്‍ക്കള പറഞ്ഞു.
വാര്‍ഡ് പ്രസിഡണ്ട് മൂസ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ബി.കെ അബ്ദു സമദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് ജനറല്‍ സെക്രട്ടറി എം.സി അഹ് മദ് സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ടി.എസ്.റ്റി.യു മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി ചേരൂര്‍, കെ.എം.സി.സി നേതാക്കളായ അസീസ് കമാലിയ, നൗഫല്‍ ചേരൂര്‍, നാസര്‍ മല്ലം, യൂത്ത് ലീഗ് പ്രസിഡണ്ട് സി.എം അബ്ദുല്ലക്കുഞ്ഞി, ഖത്തര്‍ കെ.എം.സി.സി നേതാവ് അഹ് മദ് പി.എ തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് ഹനീഫ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ട്രഷറര്‍ സി.എം മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
Keywords : Dubai, KMCC, Kasaragod, Kerala, Cherkala, Panchayath, Wedding, Financial Aid.
Advertisement: