city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല: എ. അബ്ദുര്‍ റഹ് മാന്‍

ദുബൈ: (www.kasargodvartha.com 05/07/2015) ലോകത്തിന്റെ വിവിധ കോണുകളിലുള്ള കെ.എം.സി.സി കമ്മിറ്റികള്‍ മുഖേനയും അല്ലാതെയും കേരളത്തിലും പുറത്തും മുസ്ലിം ലീഗ് നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ രാഷ്ടീയ നേട്ടങ്ങള്‍ക്കു വേണ്ടിയല്ല ഉപയോഗിക്കുന്നതെന്ന് എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ടും കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷററുമായ എ. അബ്ദുര്‍ റഹ് മാന്‍ അഭിപ്രായപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പേ മുസ്‌ലിം ലീഗ് അജണ്ടയായി കൈകാര്യം ചെയ്യുകയും ദീര്‍ഘകാല പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്ത വിഷയങ്ങളാണ് ഇന്ന് മറ്റ് പാര്‍ട്ടികള്‍ ഏറ്റെടുക്കുന്നതും എ. അബ്ദുര്‍ റഹ് മാന്‍ വ്യക്തമാക്കി. ദുബൈ കാറഡുക്ക പഞ്ചായത്ത് കെ.എം.സി.സി റിഗ്ഗ സ്ട്രീറ്റ് പാരമന്‍ഡ് റസ്‌റ്റോറന്റില്‍ നടത്തിയ റമദാന്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയ മുസ്‌ലിം ലീഗിനെ എല്ലാവരും ഒരേ മനസോടെ അംഗീകരിക്കുന്ന കാലഘട്ടമാണ് ഇത്. പൊതുപ്രവര്‍ത്തനത്തോടൊപ്പം സാമൂഹ്യ സേവന രംഗങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന പ്രസ്ഥാനമാണ് ലീഗ്. സോഷ്യല്‍ മീഡിയ ലോകത്തെ കീഴടക്കി മുന്നേറുമ്പോള്‍ അനാവശ്യ ഇടപെടലുകളില്‍ നിന്ന് വിട്ടുനിന്ന് നന്മയൊരുക്കുന്ന പ്രവര്‍ത്തനം കാഴ്ച വെക്കാനും യുവ സമൂഹത്തിന് സാധിക്കണമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.

മറ്റിതര രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കാന്‍ വേണ്ടി പ്രസ്ഥാവന ഇറക്കുമ്പോള്‍ നമുക്കഭിമാനിക്കാനുള്ളത് ലീഗിന്റെ നിസ്വാര്‍ത്ഥമായ സേവനപ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യര്‍ക്ക് സന്മാര്‍ഗമായും സത്യാസത്യ വിവേചകമായും വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു സമ്മാനിച്ച മാസമാണ് റമദാന്‍. സ്വഭാവ സംസ്‌കരണം റമദാനില്‍ നമ്മുടെ ഉന്നമാകണം. ദുശ്ശീലങ്ങളുടെ അടിമകളാവേണ്ടവരല്ല. ഓരോ റമദാനിലും ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ നമുക്ക് കഴിയണം. അസത്യവാക്കും പ്രവൃത്തിയും ഉപേക്ഷിക്കലും വഴക്കിന് വരുന്നവരോട് 'ഞാന്‍ നോമ്പുകാരനാണ്' എന്ന് സൂക്ഷ്മതയോടെ പ്രതികരിക്കുന്നതും റമദാനില്‍ മാത്രം ശീലിച്ചവസാനിപ്പിക്കേണ്ട ശൈലിയുമല്ല. റമദാനില്‍ കരസ്ഥമാക്കിയ ചൈതന്യം കാത്ത് സൂക്ഷിക്കാന്‍ കഴിയണം - ഉദ്‌ബോധന പ്രസംഗം നടത്തിയ പ്രാസംഗികനും വാഗ്മിയുമായ സുബൈര്‍ ദാരിമി പൈക്ക അഭിപ്രായപ്പെട്ടു.

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നടത്തുന്ന 'ഹദിയ' പദ്ധതിയിലേക്കുള്ള ദുബൈ കെ.എം.സി.സി കാറഡുക്ക പഞ്ചായത്ത് വിഹിതം എ അബ്ദുര്‍ റഹ് മാനെ പഞ്ചായത്ത് കെ.എം.സി.സി പ്രസിഡണ്ട് മൊയ്തീന്‍കുഞ്ഞി സി.എ നഗര്‍ ഏല്‍പ്പിച്ചു. ഇഫ്താര്‍ സംഗമം മൊയ്തീന്‍കുഞ്ഞി സി.എ. നഗറിന്റെ അധ്യക്ഷതയില്‍ ദുബൈ കെ.എം.സി.സി മുന്‍ സെക്രട്ടറി ഹനീഫ് ചെര്‍ക്കള ഉദ്ഘാടനം ചെയ്തു.

ദുബൈ കെ.എം.സി.സി മുന്‍ ഉപാധ്യക്ഷന്‍ ഏറിയാല്‍ മുഹമ്മദ്കുഞ്ഞി, കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, സെക്രട്ടറി ഷരീഫ് പൈക്ക, മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി  നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, ഷംസീര്‍ അഡൂര്‍, ലത്വീഫ് ആദൂര്‍, അന്‍വര്‍ അനു, സലാം ആദൂര്‍, ശംസുദ്ദീന്‍ മൗലവി സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഉമര്‍ നടുക്കുന്ന് സ്വാഗതവും ട്രഷറര്‍ ഇബ്രാഹിം കൊടിവളപ്പ് നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല: എ. അബ്ദുര്‍ റഹ് മാന്‍


Keywords :  Kasaragod, Gulf, KMCC, karadukka, Meet,  A.  Abdul  Rahman. 


ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല: എ. അബ്ദുര്‍ റഹ് മാന്‍

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia