വരള്‍ച: 75 ഏക്കറോളം നെല്‍കൃഷി നശിച്ചു
Mar 13, 2013, 17:27 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഉള്‍പെടുന്ന ഏറ്റവും വലിയ പാടശേഖരമായ നിലാങ്കര പനങ്കാവ് പാടശേഖരനത്തിലെ 75 ഏക്കര്‍ വരുന്ന രണ്ടാംവിള നെല്‍കൃഷി വരള്‍ച കാരണം പൂര്‍ണമായും നശിച്ചു.
വിരിഞ്ഞ് കിടക്കുന്ന നെല്‍പ്പാടം നശിച്ച് പോകുന്നത് വിത്തിറക്കിയവരുടെ കണ്ണ് നിറയ്ക്കുന്നു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ശോഭ കൗണ്‍സിലര്‍മാരായ പി. സുശാന്ത്, റംസാന്‍ ആറങ്ങാടി എന്നിവരുടെ വാര്‍ഡിലാണ് കൃഷിനാശം സംഭവിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പലരും ബാങ്കില്‍ നിന്ന് ലോണെടുത്താണ് ഇവിടെ കൃഷിയിറക്കിയത്.

കൃഷിനാശം സംഭവിച്ചതിനെത്തുടര്‍ന്ന് കര്‍ഷകര്‍ ഇപ്പോള്‍ ദുരിതക്കയത്തിലാണ്. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പെടുത്തി സഹായധനം നല്‍കാന്‍ മുനിസിപ്പല്‍ കൃഷി ഓഫീസറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും യാതൊരു വിധ നടപടിയും എടുത്തിട്ടില്ല.
Keywords: Dryness, Paddy farm, Destroy, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.