മദ്യപിച്ച് ഇരുചക്രവാഹനത്തില്‍ എത്തിയ മൂന്ന് യുവതികളെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു
Oct 10, 2019, 19:46 IST
കരിന്തളം: (www.kasargodvartha.com 10.10.2019) മദ്യലഹരിയില്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവെ റോഡിലേക്ക് തെറിച്ചുവീണ മൂന്ന് യുവതികളെ നാട്ടുകാര്‍ പിടികൂടി. അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന ഇവരെ രക്ഷിക്കാനെത്തിയപ്പോഴാണ് നാട്ടുകാര്‍ക്ക് മൂവരും മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായത്.
നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഇരുചക്ര വാഹനം ലോക്ക് ചെയ്ത് ഇവര്‍ താക്കോല്‍ കൈയ്യില്‍ പിടിച്ചു. പോലീസ് വാഹനത്തിലേക്ക് കയറാന്‍ പോലും ശേഷിയില്ലാത്ത ഇവരെ പോലീസുകാര്‍ ബലം പ്രയോഗിച്ച് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തു. വനിതാ പോലീസ് എത്തിയാലേ തങ്ങളെ കസ്റ്റഡിയിലെടുക്കാന്‍ കഴിയൂ എന്ന് ഇവര്‍ വാശി പിടിച്ചു. ഇതിനിടയില്‍ യുവതികള്‍ നാട്ടുകാര്‍ക്കും പോലീസുകാര്‍ക്കുമെതിരെ തട്ടിക്കയറുകയും ചെയ്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ചോയ്യങ്കോട് കരിന്തളം സംസ്ഥാനപാതയില്‍ കരിന്തളം ബാങ്കിന് മുന്നില്‍വെച്ചാണ് സംഭവം. ഇതിനിടയില്‍ യുവതികളിലൊരാള്‍ പൊതുറോഡില്‍ ഛര്‍ദിക്കുകയും ചെയ്തു. പിന്നീട് വനിതാ പോലീസ് എത്തിയാണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മൂന്ന് വനിതകളും ഉദുമ സ്വദേശിനികളാണ്. സുഹൃത്തിനെ കാണാന്‍ പോകുന്നുവെന്നാണത്രെ ഇവര്‍ പോലീസിനോട് പറഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Karinthalam, Women, Police, Two-wheeler, Nileshwaram, lady-police, Drunken women in police custody