മദ്യലഹരിയില്‍ ബൈക്കില്‍ കറങ്ങിയ പോലീസുകാരന്‍ കുടുങ്ങി
Dec 26, 2014, 12:17 IST
നായന്മാര്‍മൂല: (www.kasargodvartha.com 26.12.2014) മദ്യപിച്ച് ലക്കുകെട്ട് ബൈക്കില്‍ കറങ്ങുകയായിരുന്ന പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി. പിന്നീട് പോലീസിനു കൈമാറി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ നായന്മാര്‍മൂല ടൗണിലൂടെ ബൈക്ക് വളഞ്ഞുപുളഞ്ഞ് ഓടുമ്പോഴാണ് നാട്ടുകാര്‍ പിടികൂടിയത്.
പരിശോധനയില്‍ പോലീസുകാരന്‍ മദ്യപിച്ചതായി മനസിലായതിനെ തുടര്‍ന്നാണു പോലീസിനു കൈമാറിയത്. കുറ്റവാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നല്‍കിയ ബൈക്കില്‍ പോലീസുകാരന്‍ മദ്യപിച്ചു കറങ്ങിയ സംഭവം പ്രതിഷേധത്തിനു വഴിവെച്ചു.
പരിശോധനയില്‍ പോലീസുകാരന്‍ മദ്യപിച്ചതായി മനസിലായതിനെ തുടര്‍ന്നാണു പോലീസിനു കൈമാറിയത്. കുറ്റവാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നല്‍കിയ ബൈക്കില്‍ പോലീസുകാരന്‍ മദ്യപിച്ചു കറങ്ങിയ സംഭവം പ്രതിഷേധത്തിനു വഴിവെച്ചു.