ഓട്ടോയുടെ തകരാര്‍ പരിഹരിക്കാന്‍ ഡ്രൈവര്‍ മദ്യപന്റെ സഹായം തേടിയത് പുലിവാലായി
May 30, 2015, 16:38 IST
കാസര്‍കോട്: (www.kasargodvartha.com 30/05/2015) ഓടിക്കൊണ്ടിരുന്ന ഓട്ടോ പെട്ടെന്ന് പണിമുടക്കിയപ്പോള്‍ തകരാര്‍ എന്താണെന്ന് കണ്ടെത്താന്‍ ഡ്രൈവര്‍ മദ്യപന്റെ സഹായം തേടിയത് ഒടുവില്‍ പുലിവാലായി. കാസര്‍കോട് കെ.പി.ആര്‍. റാവു റോഡില്‍ ശനിയാഴ്ച വൈകിട്ടാണ് 'രസകരമായ' അപകടം നടന്നത്. കോളിയടുക്കം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ തന്റെ കെ.എല്‍. 14 കെ. 9178 നമ്പര്‍ ആപ്പെ ഓട്ടോ റിക്ഷ തകരാറിലായപ്പോഴാണ് തകരാര്‍ പരിഹരിക്കാന്‍ ഇതുവഴിപോയ മദ്യപന്റെ സഹായം തേടിയത്.
സ്റ്റാര്‍ട്ടാക്കിയ ഓട്ടോ റിക്ഷയുടെ ആക്‌സിലേറ്റര്‍ കൊടുക്കാന്‍ മദ്യപനോട് ആവശ്യപ്പെട്ട ഡ്രൈവര്‍ പിറകില്‍ എഞ്ചിന്‍ ഭാഗത്ത് പരിശോധന നടത്തുമ്പോള്‍ മദ്യപന്‍ ആക്‌സിലേറ്റര്‍ കൊടുക്കുന്നതിനിടയില്‍ ഗിയറിടുകയും ചെയ്തതോടെ ഓട്ടോ പാര്‍ക്കിംഗ് ഏരിയയിലേക്ക് കുതിച്ചുപായുകയും തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന കെ.എല്‍. 14 എല്‍. 6313 നമ്പര്‍ സ്വിഫ്റ്റ് കാറിന്റെ പിറകിലിടിക്കുകയുമായിരുന്നു. കാറിന്റെ ബമ്പറും ലൈറ്റും മറ്റും തകര്‍ന്നു. സംഭവംകണ്ട് ഭയന്ന മദ്യപന്‍ അപ്പോള്‍തന്നെ അവിടെനിന്നും സ്ഥലംവിട്ടു.
കാറിന് കേടുപാട് സംഭവിച്ചതിനാല്‍ 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കാര്‍ ഡ്രൈവര്‍ ഓട്ടോ ഡ്രൈവറെ അറിയിച്ചിട്ടുണ്ട്.

Keywords : Auto Driver, Auto Rickshaw, Car, Kasaragod, Kerala, Drunkard makes trouble for auto driver.