മദ്യലഹരിയില്‍ ട്രെയിനില്‍ പരാക്രമം കാട്ടിയ ഗള്‍ഫുകാരന്‍ അറസ്റ്റില്‍
Jan 30, 2015, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 30/01/2015) മദ്യലഹരിയില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ കൊലവിളി മുഴക്കുകയും വിവരമറിഞ്ഞെത്തിയ പോലീസുകാരനെ കയ്യേറ്റത്തിനു മുതിരുകയും ചെയ്ത യുവാവിനെ ഒടുവില്‍ അറസ്റ്റു ചെയ്തു. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശി അഷ് റഫിനെ (47)യാണ് കാസര്‍കോട് റെയില്‍ പോലീസ് എസ്.ഐ. കെ.സുകുമാരന്‍ അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് മംഗലാപുരത്തു നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന മാവേലി എക്‌സ്പ്രസ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. എസ്3 കോച്ചിലെ യാത്രക്കാരനായിരുന്നു പ്രതി. മദ്യലഹരിയില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്താനും വഴക്കുപറയാനും തുടങ്ങിയ പ്രതി, പ്രതികരിച്ച യാത്രക്കാരെ കയ്യേറ്റം ചെയ്യാനും ശ്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞു പോലീസെത്തിയപ്പോള്‍ പരാക്രമം പോലീസിനു നേരെയായി.
ഒടുവില്‍ ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടിച്ചിറക്കി അറസ്റ്റു ചെയ്തത്. ഗള്‍ഫുകാരന്റെ കൂടെ ഉണ്ടായിരുന്ന ആള്‍ രംഗം വഷളായപ്പോള്‍ രക്ഷപ്പെടുകയായിരുന്നു.

Keywords : Liquor, Kasaragod, Kerala, Accuse, Police, Investigation, Arrest, Ashraf.