city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടികൂടി; വാഹനം കസ്റ്റഡിയിലെടുത്തു, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 24.09.2016) മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ പിടികൂടി. വാഹനവും കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മോട്ടോര്‍ വാഹന ചട്ടം 185 പ്രകാരം കേസെടുക്കുമെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കെ എല്‍ 14 എച്ച് 392 ലൈറ്റ് ഗുഡ്‌സ് വാഹനമാണ് എംവിഐ എ കെ രാജീവന്റെ നേതൃത്വത്തിലുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വാഹനപരിശോധനക്കിടെ നിയന്ത്രണമില്ലാതെ വരുന്നത് കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്തി പരിശോധിക്കുകയായിരുന്നു.

മദ്യപിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ വ്യക്തമാക്കിയെങ്കിലും 'ബ്രീത്ത് അനലൈസര്‍' ടെസ്റ്റിന് വിധേയമാക്കിയതോടെ അനുവദനീയമായതിലും പതിന്മടങ്ങ് മദ്യം രക്തത്തിലുണ്ടെന്ന് തെളിഞ്ഞു. ഇന്റര്‍സെപ്റ്റര്‍ വാഹനത്തിലെ ആധുനിക ഇലക്ട്രോണിക് 'ബ്രീത്ത് അനലൈസര്‍' ഉപയോഗിച്ചാണ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ മദ്യപിച്ചയാളെ തിരിച്ചറിഞ്ഞത്.

അപകടങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പരിശോധന ശക്തമാക്കുമെന്നും രാത്രി കാലങ്ങളില്‍ പാര്‍ട്ടി കഴിഞ്ഞ് മദ്യപിച്ച് ഡ്രൈവ് ചെയ്ത് പോകുന്നവര്‍ക്കെതിരെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള കര്‍ശന നിയമ നടപടികള്‍ കൈകൊള്ളുമെന്നും ആര്‍ടിഒ കെ ബാലകൃഷ്ണന്‍ അറിയിച്ചു. അസിസ്റ്റന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാമനാഥ് പി, എസ് സജി ജോസ്, ഡ്രൈവര്‍ സജി എന്നിവര്‍ പങ്കെടുത്തു.

മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടികൂടി; വാഹനം കസ്റ്റഡിയിലെടുത്തു, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും


Keywords: Kasaragod, Kerala, Drinkers, Vehicle, Driver, suspension, custody, Motor, case, MVI Act, Licence, Breath Analyzer, Light Goods Vehicle.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia