city-gold-ad-for-blogger

Drug Awareness | 'ലഹരി ഈ സമൂഹത്തെ ഇല്ലാതാക്കും', രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് കാസർകോട് ഡിവൈഎസ്‌പി

Kasargod DySP at drug awareness session
Photo: Arranged

● 'കുടുംബം നന്നായാൽ മക്കൾ സാമൂഹ്യദ്രോഹികളായി വളരില്ല'.
● 'സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ സജീവമാണ്'.
● 'രക്ഷിതാക്കൾ മക്കളെ നിരീക്ഷിക്കണം'.
● 'ഈ സാമൂഹിക വിപത്തിനെതിരെ കൂട്ടായി പ്രവർത്തിക്കണം'.

കാസർകോട്: (KasargodVartha) ലഹരി മാഫിയ സജീവമാണെന്നും ലഹരി ഈ സമൂഹത്തെ ഇല്ലാതാക്കുമെന്നും രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും കാസർകോട് ഡിവൈഎസ്പി സി കെ സുനിൽകുമാർ. അടുക്കത്ത്ബയൽ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബം നന്നായാൽ മക്കൾ സാമൂഹ്യദ്രോഹികളായി വളരില്ലെന്നും രക്ഷിതാക്കൾ അവരുടെ കടമകൾ കൃത്യമായി നിർവഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kasargod DySP at drug awareness session

കുടുംബം സ്വർഗമാകുമ്പോൾ വ്യക്തികൾ നല്ലവരാകും. അവർ നല്ലവരാകുമ്പോൾ സമൂഹം സ്വർഗമാകും. അങ്ങനെ നല്ലൊരു സമൂഹത്തെ നമുക്ക് കുടുംബത്തിലൂടെ വാർത്തെടുക്കാൻ സാധിക്കും. കാസർകോടും പരിസരപ്രദേശങ്ങളിലും സ്കൂളുകൾ കേന്ദ്രീകരിച്ചും വലിയ രീതിയിലുള്ള ലഹരി മാഫിയ വിളയാടുകയാണ്. ഓരോ രക്ഷിതാക്കളും ജാഗരൂകരായി അവരുടെ മക്കളെ നിരീക്ഷിക്കണമെന്നും ഈ സാമൂഹിക വിപത്തിനെ കൂട്ടായി ചേർന്ന് ഇല്ലാതാക്കണമെന്നും ഡിവൈഎസ്പി പറഞ്ഞു.

Kasargod DySP at drug awareness session

കാസർകോട് സംയുക്ത മുസ്ലിം ജുമാഅത്ത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ക്ലാസ് സംഘടിപ്പിച്ചത്.
കാസർകോട് സ്റ്റേഷൻ വനിതാ സിവിൽ പൊലീസ് ഓഫീസർ ജയശ്രീ ക്ലാസെടുത്തു. പ്രസിഡന്റ് അബ്ദുൽ കരീം സിറ്റി ഗോൾഡ് അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം ഇബ്രാഹിം സഖാഫി, സദർ മുഅല്ലിം സിദ്ദീഖ് സുഹരി എന്നിവർ സംസാരിച്ചു. മുനീർ എം.എം സ്വാഗതവും ടി.കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Kasargod DySP urges parents to remain vigilant against drug abuse as it threatens the society. He emphasized the role of family in preventing social issues.

#DrugAwareness #KasargodNews #ParentalVigilance #CommunitySupport #SocialResponsibility #Kasargod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia