city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉത്തരേന്ത്യയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമുള്ള ലഹരിവസ്തുക്കളുടെ കടത്ത് പതിവാകുന്നു; അറസ്റ്റിലായ യു പി സ്വദേശികള്‍ റിമാന്‍ഡില്‍

കാസര്‍കോട്: (www.kasargodvartha.com 20.11.2017) ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് പാന്‍മസാല അടക്കമുള്ള ലഹരിവസ്തുക്കളുടെ കടത്ത് പതിവാകുന്നു. കാസര്‍കോട് അടക്കമുള്ള ജില്ലകളിലേക്ക് ട്രെയിനില്‍ ലഹരിവസ്തുക്കള്‍ കടത്തുന്നതിനുള്ള ഏജന്റുമാര്‍ സജീവമാണ്. കഴിഞ്ഞ ദിവസം രാത്രി മലബാര്‍ എക്സ്പ്രസില്‍ കടത്തുകയായിരുന്ന 90 കിലോ പാന്‍മസാല ഉത്പന്നങ്ങള്‍ ആര്‍ പി എഫ് പിടികൂടിയിരുന്നു.

ഒരുലക്ഷത്തോളം രൂപ വിലവരുന്ന ലഹരിവസ്തുക്കളുമായി ഉത്തര്‍പ്രദേശ് സ്വദേശികളായ സുരാജ് ശങ്കര്‍(22), സുനോജ്കുമാര്‍(22) എന്നിവരെയാണ് പിടികൂടിയത്. മഞ്ചേശ്വരം, ഉപ്പള റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നായാണ് സുരാജ് ശങ്കറും സുനോജ്കുമാറും ട്രെയിനില്‍ കയറിയത്. മംഗളൂരു റെയില്‍വെ സ്റ്റേഷനില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് ഇരുവരും ഈ റെയില്‍വെ സ്റ്റേഷനില്‍ നിന്നും കയറാതെ മഞ്ചേശ്വരത്തും ഉപ്പളയിലുമെത്തിയത്. പ്രതികളെ ആര്‍ പി എഫ് പിന്നീട് എക്സൈസിന് കൈമാറി. ഇവരെ കാസര്‍കോട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഉത്തരേന്ത്യയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമുള്ള ലഹരിവസ്തുക്കളുടെ കടത്ത് പതിവാകുന്നു; അറസ്റ്റിലായ യു പി സ്വദേശികള്‍ റിമാന്‍ഡില്‍


ലഹരിവസ്തുക്കള്‍ കടത്തുന്നത് തടയാന്‍ മംഗളൂരുവില്‍ ഇപ്പോള്‍ ആര്‍ പി എഫിന്റെ പരിശോധന ശക്തമാണ്. ഈയിടെ മംഗളൂരുവില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ ആര്‍ പി എഫ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കറിപൗഡര്‍ പാര്‍സല്‍ തുറന്നപ്പോള്‍ അതിനകത്ത് 380 കിലോ പാന്‍മസാല ഉത്പന്നങ്ങളുണ്ടായിരുന്നു. ബംഗളൂരുവില്‍ നിന്നും മംഗളൂരുവിലേക്ക് കറിപൗഡറെന്ന വ്യാജേന പാന്‍മസാല കടത്താനുള്ള ശ്രമമാണ് ആര്‍ പി എഫിന്റെ ഇടപെടലോടെ പരാജയപ്പെട്ടത്. ഇക്കഴിഞ്ഞ ആഗസ്ത് 11നാണ് മംഗളൂരുവില്‍ വന്‍പാന്‍മസാലവേട്ട നടന്നത്. അന്നും യു പി സ്വദേശികള്‍ തന്നെയാണ് പിടിയിലായത്. ഇതിനുശേഷം മംഗളൂരുവില്‍ ആര്‍ പി എഫിന്റെ നിരീക്ഷണവും പരിശോധനയും സജീവമാക്കുകയായിരുന്നു. ഇതിനുശേഷം മംഗളൂരു കഴിഞ്ഞ് ചെറിയ സ്റ്റേഷനില്‍ നിന്നാണ് ലഹരിക്കടത്തുകാര്‍ ട്രെയിനില്‍ കയറുന്നത്.

മംഗളൂരുവില്‍ നിന്നും പാന്‍മസാല കോഴിക്കോട്ടെത്തിച്ചാല്‍ ഇടനിലക്കാര്‍ക്ക് 20,000 രൂപവരെ പ്രതിഫലമായി നല്‍കുന്നുണ്ട്. മംഗളൂരുവില്‍ പായ്ക്കറ്റിന് അഞ്ചുരൂപയാണെങ്കില്‍ കോഴിക്കോട്ടെത്തുമ്പോള്‍ 20 രൂപയാകും. സ്‌കൂളുകള്‍ ലക്ഷ്യമിട്ടും കേരളത്തിലെ അന്യസംസ്ഥാനതൊഴിലാളികളെ കേന്ദ്രീകരിച്ചുമാണ് പ്രധാനമായും പാന്‍മസാലവില്‍പ്പന നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Remand, Train, court, Excise, Railway station, Drug mafia; Arrested 2 remanded.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia