സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പാന്റ്‌സിന്റെ പോക്കറ്റില്‍ ലഹരി മരുന്ന്; അധ്യാപിക അമ്പരന്നു
Dec 24, 2017, 15:14 IST
ഉപ്പള: (www.kasargodvartha.com 24.12.2017) ഏഴാം തരം വിദ്യാര്‍ത്ഥിയുടെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് ലഹരി മരുന്ന് കണ്ടെടുത്ത സംഭവം സ്‌കൂളില്‍ ചര്‍ച്ചയാകുന്നു. ഉപ്പളക്ക് സമീപത്തെ ഒരു സ്‌കൂളില്‍ നിന്നാണ് ഇത്തരമൊരു വിവരം പുറത്തുവന്നത്. സ്‌കൂളില്‍ ക്ലാസ് നടക്കുന്നതിനിടെ പ്രത്യേക ഗന്ധമുണ്ടായതിനെത്തുടര്‍ന്ന് അധ്യാപിക നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥിയുടെ പോക്കറ്റില്‍ ലഹരി മരുന്ന് കണ്ടെത്തിയത്. ഈ വിദ്യാര്‍ത്ഥിയുടെ കൂടെ ലഹരിമരുന്ന് ഉപയോഗിച്ച നാല് വിദ്യാര്‍ത്ഥികളെയും തിരിച്ചറിഞ്ഞതോടെ അധ്യാപകര്‍ ഞെട്ടിപ്പോവുകയായിരുന്നു.
Representational image
വലിയ പാക്കറ്റില്‍ എട്ട് ചെറു പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് കണ്ടെത്തിയത്. ഈയിടെ ചില വിദ്യാര്‍ത്ഥികള്‍ നാവിനടിയില്‍ ചെറിയ പേപ്പര്‍ കഷ്ണം തിരുകുന്നത് കണ്ടതോടെ സഹപാഠികള്‍ അധ്യാപകരെ വിവരം അറിയിച്ചിരുന്നു. ബസില്‍ വെച്ചാണ് വിദ്യാര്‍ത്ഥിക്ക് ലഹരി മരുന്ന് ഒരാള്‍ കൈമാറിയത്. അഞ്ചു കുട്ടികളുടെയും രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിക്കുകയും സംഭവത്തിന്റെ ഗൗരവം അറിയിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥിയില്‍ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയത് ആശങ്ക പരത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Uppala, Student, Teacher, Parents, School, Drug, Drug found in student's pocket.