മയക്കുസിഗരറ്റ് വലിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരം
Nov 3, 2012, 16:45 IST

കാസര്‍കോട്: മയക്കു മരുന്ന് അടങ്ങിയ സിഗരറ്റ് വലിച്ച് വിദ്യാര്‍ത്ഥിയെ ഗുരുതര നിലയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേത്തൂര്‍പാറ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ഇരിയണ്ണിക്കടുത്ത മഞ്ചക്കല്‍ സ്വദേശിയുമായ 16 കാരനാണ് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ കഴിയുന്നത്.
ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരാളാണ് കുട്ടിക്ക് മയക്കുമരുന്നടങ്ങിയ സിഗരറ്റ് നല്‍കിയതെന്ന് പറയുന്നു. ഒക്ടോബര്‍ 30ന് വീട്ടില്‍ വെച്ച് രഹസ്യമായി സിഗരറ്റ് വലിച്ചതിനെ തുടര്‍ന്ന് തലകറക്കം അനുഭവപ്പെട്ട കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മയക്കുമരുന്ന് അമിതമായ തോതില്‍ കുട്ടിയുടെ അകത്ത് ചെന്നതായി സംശയിക്കുന്നു.
കുട്ടി മിക്ക ദിവസവും സ്‌കൂളില്‍ പോകാറില്ലത്രെ. അതുകൊണ്ട് തന്നെ മയക്ക് മരുന്ന് റാക്കറ്റിന്റെ വലയില്‍ കുടുങ്ങിയിരിക്കാന്‍ സാധ്യതയുള്ളതായി സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊവ്വലിലെ ടിപ്പു എന്നയാള്‍ക്കെതിരെ കേസെടുത്തതായി ആദൂര്‍ എസ്.ഐ. അറിയിച്ചു.
Keywords: Kasaragod, Kerala, Student, Hospital, Admitted, Drug, House, Povval, Tippu, Malayalam News,