city-gold-ad-for-blogger

ലഹരി മരുന്ന് കേസില്‍ കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബൂബക്കറിനെ ചതിയില്‍ പെടുത്തിയത് ആലുവയിലെ മയക്കുമരുന്ന് ലോബി

കാഞ്ഞങ്ങാട്: (www.kasargodvartha.com 08/03/2016) ഹെറോയിന്‍ കടത്തിയ കേസില്‍ കുവൈത്ത് കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് മലയാളികളില്‍ കാസര്‍കോട്ടുകാരനായ അബൂബക്കറിനെ ചതിയില്‍ പെടുത്തിയത് എറണാകുളം ആലുവയിലെ മയക്കുമരുന്ന് ലോബി. അബൂബക്കര്‍ സിദ്ദീഖിനെ ജോലി വാഗ്ദാനം ചെയ്താണ് ലഹരി മരുന്ന് കടത്ത് സംഘം കുവൈത്തിലേക്ക് അയച്ചത്. ജോലി കിട്ടുമ്പോള്‍ വിസയുടെ പണം ഘട്ടം ഘട്ടമായി നല്‍കണമെന്നാണ് ഇവര്‍ അബൂബക്കറിനോട് പറഞ്ഞത്.

കുവൈത്തിലുള്ള ഒരാള്‍ക്ക് ഏല്‍പിക്കാനുള്ള വസ്ത്രങ്ങള്‍ എന്നു പറഞ്ഞാണ് മയക്കുമരുന്ന് അടങ്ങിയ ബാഗ് ഇവര്‍ അബൂബക്കറിനെ ഏല്‍പിച്ചത്. എന്നാല്‍ മയക്കുമരുന്ന് ലോബിയില്‍പെട്ടവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ചിലര്‍ ഈ വിവരം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിനെ അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താന്‍ എന്‍ഐയെ ചുമതലപ്പെടുത്തണമെന്ന എക്‌സൈസ് ശുപാര്‍ശ ചെയ്‌തെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.

ആലുവയില്‍ നിന്ന് ബംഗളൂരു വിമാനത്താവളം വഴി ഒന്നര കിലോ ഹഷീഷ് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ പരവൂര്‍ വള്ളുവള്ളി സ്വദേശി മുഹമ്മദ് ഹാരിസ്, ആലുവ തോട്ടുമുഖം സ്വദേശി ആബിഖ് എന്നിവര്‍ ചേര്‍ന്നാണ് അബൂബക്കറിന്റെ കൈയ്യില്‍ ഒന്നര കിലോ ഹഷീഷ് കൊടുത്തുവിട്ടത്. 2015ലാണ് സംഭവം. ഇതിനുശേഷം ഇരുവരും ചേര്‍ന്ന് നിരവധി തവണ പലരേയും ഇടനിലക്കാരാക്കി ഇത്തരത്തില്‍ മയക്കുമരുന്ന് കൊടുത്തയച്ചു.

കോഴിക്കോട് സ്വദേശി എബിന്‍ ജോസ് എന്നയാളുടെ കൈയ്യില്‍ ഇത്തരത്തില്‍ ഹഷീഷ് കൊടുത്തുവിട്ടെങ്കിലും കുവൈത്തിലേക്ക് എത്തിക്കാതെ ഇയാള്‍ ഇത് ആഭ്യന്തര വിപണിയില്‍ മറിച്ച് വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് പരാജയപ്പെട്ടപ്പോള്‍ ഇയാള്‍ എക്‌സൈസിന് കീഴടങ്ങി താന്‍ നിരപരാധിയാണെന്നും ഭക്ഷണ സാധനത്തിന്റെ മറവില്‍ മയക്കുമരുന്ന് തന്നുവിടുകയായിരുന്നുവെന്നും വെളിപ്പെടുത്തി. എന്നാല്‍ എക്‌സൈസ് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ റാക്കറ്റിന്റെ ഭാഗമാണെന്ന് വെളിപ്പെട്ടു. തുടര്‍ന്ന് എക്‌സൈസിന്റെ പിടിയിലാകുമെന്ന് മനസിലാക്കി ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ലഹരി മരുന്ന് കേസില്‍ കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബൂബക്കറിനെ ചതിയില്‍ പെടുത്തിയത് ആലുവയിലെ മയക്കുമരുന്ന് ലോബി

Related News: 
കുവൈത്തില്‍ മയക്കുമരുന്ന് കടത്തിയ കേസില്‍ കാസര്‍കോട് സ്വദേശി ഉള്‍പെടെ 3 മലയാളികള്‍ക്ക് വധശിക്ഷ

Keywords : Kanhangad, Case, Kasaragod, Ernakulam, Investigation, Airport, Aboobacker.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia