സ്‌കൂള്‍ പരിസരത്ത് ലഹരി മിഠായി വില്‍പന; അധികൃതരെത്തി ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു, കുട്ടികളെ വിട്ട് മേടിപ്പിച്ച് കൈയ്യോടെ പിടികൂടി ആരോഗ്യവകുപ്പ്, കേസെടുത്തു
Nov 8, 2018, 22:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.11.2018) സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് ലഹരി മിഠായി വില്‍പ്പന നടത്തിയ രണ്ടുപേര്‍ക്കെതിരെ നഗരസഭ ആരോഗ്യ വിഭാഗം കേസെടുത്തു. സൗത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് കച്ചവടം നടത്തുന്ന മനോജ്, സുകുമാരി എന്നിവര്‍ക്കെതിരെയാണ് ആരോഗ്യ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തത്.
പുളിപ്പും കളറുമുള്ള ലഹരി മിഠായികള്‍ ഇവിടെ വില്‍പ്പന നടത്തുന്നുണ്ടെന്ന് വ്യാപകമായി പരാതിയുണ്ടായിരുന്നു. ഇവിടെ മിഠായികള്‍ വാങ്ങാന്‍ കുട്ടികള്‍ തിക്കും തിരക്കും കൂട്ടുന്നത് കണ്ട് ആരോഗ്യവകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗം കടകളിലെത്തി മിഠായി ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. പിന്നീട് കുട്ടികളെ ഉപയോഗിച്ചാണ് ഇവിടെ നിന്നും മിഠായി വാങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവിടെ നിന്നും ലഹരി മിഠായികള്‍ പിടിച്ചെടുത്തു. തുടര്‍നടപടികള്‍ക്കായി കേസ് എക്സൈസ് അധികൃതര്‍ക്ക് കൈമാറി.
ഹെല്‍ത്ത് ഉദ്യോഗസ്ഥരായ സീമ, ബീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: School, Kanhangad, News, Kasaragod, Students, Case, Drug Candy sale held