Seizure | കാസര്‍കോട് റെയിൽവെ സ്റ്റേഷനിൽ മയക്കുമരുന്ന് വേട്ട; 5.970 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
യുവാവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.
കാസര്‍കോട്: (KasargodVartha) റെയിൽവെ സ്റ്റേഷനിൽ വന്‍ വേട്ട. 5.970 കിലോ കഞ്ചാവുമായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരുണ്‍ കുമാറിനെ (27) കാസർകോട് റെയില്‍വെ എസ്ഐ രജികുമാറും സംഘവും അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഞായറാഴ്ച വൈകീട്ട് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ട്രെയിൻ കയറാൻ കാത്തു നില്‍ക്കുകയായിരുന്നു അരുണ്‍ കുമാർ. യുവാവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മഹേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ സനന്‍ ഹിദായതുല്ല, വിനോദ്, ശരത്, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ശ്രീരാജ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
#drugseizure #kasaragod #keralapolice #cannabis #narcotics #crime