city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മയക്കുമരുന്ന് ഉപയോഗിച്ച 3 യുവാക്കളെ ഹോട്ടലില്‍ നിന്നും പോലീസ് പിടികൂടി

മഞ്ചേശ്വരം: (www.kasargodvartha.com 01.08.2014) മയക്കുമരുന്ന് ഉപയോഗിക്കുകയും ആറ് പായ്ക്കറ്റ് കഞ്ചാവ് കൈവശംവെക്കുകയും ചെയ്ത മൂന്ന് യുവാക്കളെ ഹൊസങ്കടി ടൗണിലെ ഹോട്ടലില്‍ നിന്നും മഞ്ചേശ്വരം പോലീസ് അറസ്റ്റുചെയ്തു. മഞ്ചേശ്വരം ദുര്‍ഗിപ്പള്ളയിലെ മുഹമ്മദ് ഷെഫീഖ് (24), ഉദ്യാവാരം റെയില്‍വേ സിഗ്നല്‍ ഗേറ്റിനടുത്ത മുഹമ്മദ് ഹനീഫ് (24), മുഹമ്മദ് നസി (20) എന്നിവരെയാണ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റുചെയ്തത്.

ഹൊസങ്കടിയിലെ ഒരു ലോഡ്ജില്‍നിന്നാണ് ഇവരെ പിടികൂടിയതെങ്കിലും ഹോട്ടല്‍ പരസരത്തുവെച്ച് വെള്ളിയാഴ്ച രാവിലെ ഇവരെ പിടികൂടിയതെന്നാണ് പോലീസിന്റെ വിശദീകരണം. പ്രതികളെ വെള്ളിയാഴ്ചഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഉപ്പള, മഞ്ചേശ്വരം, ഹൊസങ്കടി ഭാഗങ്ങളില്‍ വ്യാപകമായ മയക്കുമരുന്ന് വ്യാപാരം നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസും മഞ്ചേശ്വരം പോലീസും അന്വേഷണം ഊര്‍ജിതമാക്കി വരികയാണ്. ഇതിനിടയിലാണ് ഹോട്ടലില്‍വെച്ച് മയക്കുമരുന്ന് ഉപയോഗിച്ച യുവാക്കളെ പോലീസ് അറസ്റ്റുചെയ്തത്.
മയക്കുമരുന്ന് ഉപയോഗിച്ച 3 യുവാക്കളെ ഹോട്ടലില്‍ നിന്നും പോലീസ് പിടികൂടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia