city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വളയിട്ട കൈകളില്‍ ഇനി ഓട്ടോയും വഴങ്ങും

കാസര്‍കോട്: പട്ടികവര്‍ഗത്തില്‍പ്പെട്ട യുവതികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനുള്ള അവസരമൊരുക്കുകയാണ് പട്ടികവര്‍ഗ വികസന വകുപ്പ്. തൊഴില്‍രഹിതരായ പട്ടികവര്‍ഗ യുവതികള്‍ക്ക് സ്ഥിരവരുമാനത്തിനുള്ള മാര്‍ഗം തെളിയിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ  ആരംഭിച്ച സൗജന്യ ഓട്ടോറിക്ഷ  പദ്ധതിയാണ് ജില്ലയിലെ നിരവധി യുവതികള്‍ക്ക് ആശ്രയമായിരിക്കുന്നത്.

സംസ്ഥാനത്തെ 500 പട്ടികവര്‍ഗ യുവതികള്‍ക്കാണ് ഈ പദ്ധതിയുടെ നേട്ടം ലഭ്യമാവുന്നത്. ഈ പദ്ധതിയിലൂടെ ജില്ലയില്‍ 45 യുവതികള്‍ക്കാണ് സൗജന്യമായി ഓട്ടോറിക്ഷ വാങ്ങി നല്‍കുന്നത്. ഇവരെ ഡ്രൈവിംഗ് പഠിപ്പിച്ച് ഓട്ടോറിക്ഷയ്ക്ക് പെര്‍മിറ്റ് എടുത്തു നല്‍കുന്ന ചുമതലയും പട്ടിക വര്‍ഗ വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തും.

വളയിട്ട  കൈകളില്‍ ഇനി ഓട്ടോയും വഴങ്ങും
File Photo
എട്ടാം ക്ലാസ്സ് പാസ്സായ 18നും 40 നും മധ്യേ പ്രായമുള്ള  യുവതികളില്‍ നിന്നാണ് പദ്ധതിയാനുകൂല്യത്തിനായി അപേക്ഷ ക്ഷണിച്ചത്. ജില്ലാ കളക്ടറുടെ പ്രതിനിധി, ആര്‍.ടി.ഒ, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതിയാണ് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത വനിതകള്‍ക്ക് ജില്ലയിലെ എംപാനല്‍ ചെയ്ത ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്നും പരിശീലനം ലഭ്യമാക്കി വരുന്നു. പരിശീലനം പൂര്‍ത്തിയാക്കി ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജും ലഭിച്ച ശേഷം യുവതികള്‍ക്ക് ഓട്ടോറിക്ഷ വിതരണം ചെയ്യും.

Keywords : Kasaragod, Women, Kerala, Job, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia