ഓട്ടോയില്‍ കൂടുതല്‍ ആളുകളെ കയറ്റിയതിന് സംഘട്ടനം; 3 പേര് ആശുപത്രിയില്‍
Sep 11, 2012, 16:49 IST
കുമ്പള: ഓട്ടോയില്‍ കൂടുതല്‍ ആളുകളെ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. സംഘട്ടനത്തില്‍ കാര്‍ ഡ്രൈവര്‍ ഉള്‍പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ആരിക്കാടി ബന്നംകുളത്തെ അബൂബക്കര്‍ സിദ്ദിഖ്(32), കാര്‍ ഡ്രൈവര്‍മാരായ അബ്ദുല്‍ അസീസ്, ഖാദര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അബൂബക്കര്‍ സിദ്ദിഖിനെ കുമ്പള സഹകരണ ആശുപത്രിയിലും അബ്ദുല്‍ അസീസിനെയും ഖാദരിനെയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബൂബക്കര്‍ സിദ്ദിഖിന്റെ പരാതിയില്‍ അബ്ദുല്‍ അസീസ്, ഖാലിദ് എന്നിവര്‍ക്കെതിരെയും, അബ്ദുല്‍ അസീസിന്റെ പരാതിയില്‍ അബൂബക്കര്‍ സിദ്ദിഖിനെതിരെയും പോലീസ് കേസെടുത്തു. ഓട്ടോ റിക്ഷയില്‍ അബൂബക്കര്‍ സിദ്ദിഖ് കൂടുതല്‍ ആളുകളെ കയറ്റിയതിനെ കാര്‍ ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തതാണ് സംഘട്ടത്തിന് കാരണമായത്.
Keywords: Attack, Auto-Rickshaw, Injured, Kumbala, Police, Case, Kasaragod, Kerala