മദ്യലഹരിയില്‍ വളയം തിരിക്കാനാകാതെ ഡ്രൈവര്‍ കെ എസ് ആര്‍ ടി സി ബസ് പാതിവഴിയില്‍ നിര്‍ത്തി ഓടി; പോലീസ് പിന്തുടര്‍ന്ന് പിടികൂടി, പിന്നാലെ സസ്‌പെന്‍ഷനും
Dec 24, 2017, 15:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.12.2017) മദ്യലഹരിയില്‍ വളയം തിരിക്കാനാകാതെ വിഷമിച്ച ഡ്രൈവര്‍ കെഎസ്ആര്‍ടിസി ബസ് പാതിവഴിയില്‍ നിര്‍ത്തി ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പോലീസ് പിന്തുടര്‍ന്ന് പിടികൂടി. കാഞ്ഞങ്ങാട് നിന്നും ചീമേനി പെട്ടിക്കുണ്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ മടിക്കൈ അടുക്കത്ത്പറമ്പിലെ പ്രദീപനാണ് ബസ് പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങി ഓടിയത്. ശനിയാഴ്ച ചീമേനിയില്‍ നിന്നും വന്ന് വീണ്ടും കാഞ്ഞങ്ങാട്ടു നിന്നും കെ എസ് ആര്‍ ടി സി ബസ് തിരിച്ചുപോകുമ്പോള്‍ ഡ്രൈവര്‍ വളയം തിരിക്കാന്‍ പാടുപെടുന്നതുകണ്ട കണ്ടക്ടര്‍ക്ക് സംശയം തോന്നി ഡിപ്പോയില്‍ വിവരം വിളിച്ചുപറയുകയായിരുന്നു. ഇത് കണ്ടാണ് പ്രദീപന്‍ പഴയ കൈലാസ് തിയേറ്ററിന് സമീപം ബസ് നിര്‍ത്തി ഓടിപ്പോയത്.
കെഎസ്ആര്‍ടിസി അധികൃതര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രദീപനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കേസെടുക്കുകയും വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. മദ്യപിച്ച് ബസോടിച്ചതിനും യാത്രക്കാരുള്‍പ്പെടെ ബസ് റോഡില്‍ നിര്‍ത്തിയിട്ട് ഓടിരക്ഷപ്പെട്ടതിനും ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ഡിപ്പോ മാനേജര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദീപിനെ ഡി ടി ഒ മനോജ്കുമാര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, Kerala, News, KSRTC-bus, Police, Suspension, Driver held for driving after drunk.